GeneralLatest NewsMollywood

സനൂപിനൊപ്പം അഭിനയിക്കാത്തതിനെക്കുറിച്ച് സനുഷ

ബാലതാരമായി എത്തുകയും മലയാളത്തില്‍ നായികയായി തിളങ്ങുകയും ചെയ്ത നടിയാണ് സനുഷ. നടിയ്ക്കൊപ്പം സഹോദരന്‍ സനൂപും വെള്ളിത്തിരയില്‍ തന്റേതായ സ്ഥാനം നേടിക്കഴിഞ്ഞു. നായികയായി സിനിമയിൽ അരങ്ങേറിയെങ്കിലും പഠനത്തിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് സനുഷ. എന്നാല്‍ സനുഷയും സനൂപും ഒരു ചിത്രത്തിലും ഒന്നിച്ച് എത്തിയിട്ടില്ല. ഇരുവരും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. സനൂപിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.

“എല്ലാവരും എപ്പോഴും ചോദിക്കാറുണ്ട്, നിങ്ങള്‍ എപ്പോഴാണ് ഒന്നിച്ച്‌ വര്‍ക്ക് ചെയ്യുകയെന്ന്. എന്റെ കുഞ്ഞനിയന്‍ സനൂപിനൊപ്പം ഒന്നിച്ച്‌ വര്‍ക്ക് ചെയ്യുക എന്നത് എന്റെയും ഡ്രീമാണ്. അവനൊപ്പം അഭിനയിക്കുമ്ബോള്‍ ഒരേ സമയം കൗതുകവും ചെറിയ ടെന്‍ഷനുമുണ്ട്. എന്നെക്കാള്‍ നന്നായി അവന് അവന്റെ ജോലി ചെയ്യാന്‍ അറിയാമെന്നതു കൊണ്ടുതന്നെ. ഇതെന്നെ സംബന്ധിച്ച്‌ തീര്‍ത്തും ചലഞ്ചിംഗായ ഒന്നാണ്,” സനുഷ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

സംവിധായകന്‍ റോജിന്‍ തോമസിന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. സനൂപിനും റോജിനുമൊപ്പം നില്‍ക്കുന്ന ഫോട്ടോയും സനുഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button