CinemaMollywoodNEWSUncategorized

ആരായാലും ഓര്‍ഡറിട്ടാല്‍ ഔട്ടാകും; ഹരിഹരന്‍ പറയുന്നതിങ്ങനെ!!

സിനിമയിലെ താരങ്ങള്‍ സംവിധായകനോട് ആഞ്ജാനുസരണം കാര്യങ്ങള്‍ വ്യക്തമാക്കുകയും സിനിമയുടെ ഭരണം പൂര്‍ണ്ണമായി നടന്മാര്‍ ഏറ്റെടുത്ത് സംവിധായകരെ വെറും നിഴലായി മാറ്റുന്ന നിരവധി സംഭവങ്ങള്‍ മലയാള സിനിമയില്‍ ഉള്‍പ്പടെ നടക്കാറുണ്ട്, എന്നാല്‍ ചില സീനിയര്‍ താരങ്ങളോട് ഓര്‍ഡറിട്ടാല്‍ സംഗതി കൂടുതല്‍ കുഴപ്പത്തിലാകും എന്നുള്ളതാണ് വാസ്തവം, അങ്ങനെയൊരു സംവിധയകനായാണ് ഹരിഹരന്‍.

“പുതിയ തലമുറയുടെ പ്രതിനിധിയെന്ന പോലെ ഒരു നടനോ മറ്റോ എന്നോട് ചോദ്യം ചെയ്യുന്ന മനോഭാവമെടുത്താല്‍ തീര്‍ച്ചയായും അയാള്‍ സെറ്റില്‍ നിന്ന് പുറത്തു പോകും. ഒരു ഷോട്ടിനെ കുറിച്ച് നിര്‍ദ്ദേശിക്കുന്ന ഒരാള്‍ ആ ഷോട്ടിനെ കുറിച്ചു മാത്രമല്ല എല്ലാ ഷോട്ടിനെക്കുറിച്ചും പറയാന്‍ കഴിവുള്ളവന്‍ ആയിരിക്കണം. ഒരു സിനിമ ചെയ്യുമ്പോള്‍ പൂര്‍ണ്ണമായും അതിന്റെ എല്ലാ വശങ്ങളും മനസ്സില്‍ കണ്ടു കൊണ്ടാണ് ഞാന്‍ ലൊക്കേഷനില്‍ വരുന്നത്, നിര്‍ദ്ദേശങ്ങള്‍ പറയുന്നതിലോ ചോദ്യങ്ങള്‍ ചോദിക്കുന്നതിലോ തെറ്റില്ല, പക്ഷെ ഓര്‍ഡര്‍ ഇട്ടാല്‍ അത് ആരായാലും എന്റെ സെറ്റില്‍ നിന്ന് പുറത്തു പോകും, ഒരു സംവിധയകനായി കഴിഞ്ഞാല്‍ ഞാന്‍ അനുസരിക്കുന്ന ഒരെയൊരാള്‍ ആരെന്നു ചോദിച്ചാല്‍ അതിന്റെ നിര്‍മാതാവിനെ മാത്രമാണ്, ഒരു സീനില്‍ 500 പേര്‍ വേണമെന്ന് പറയുമ്പോള്‍ ബജറ്റിന്റെ പ്രോബ്ലം കൊണ്ട് “250 പേര്‍ പോരെ എന്ന്”, നിര്‍മ്മാതാവ് പറഞ്ഞാല്‍ ഞാന്‍ അതിനു ഓക്കെ പറയും, അല്ലാതെയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും സിനിമയില്‍ തയ്യാറാവില്ല. എംടിയെ പോലെയുള്ള അനുഭവ സമ്പത്തുള്ള എഴുത്തുകാരുടെ നിര്‍ദ്ദേശങ്ങള്‍ ബഹുമാനത്തോടെ സ്വീകരിക്കാറുണ്ടെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഹരിഹരന്‍ വ്യക്തമാക്കുന്നു.

അറുപതുകളില്‍ ‘ലേഡീസ് ഹോസ്റ്റല്‍’ പോലെയുള്ള തമാശ സിനിമകളുമായി രംഗപ്രവേശം ചെയ്ത ഹരിഹരന്‍ ചരിത്ര സിനിമകളുടെ സൂത്രധാരനെന്ന നിലയിലാണ് പ്രേക്ഷകര്‍ക്ക് സ്വീകാര്യനാകുന്നത്. ഒരു വടക്കന്‍ വീരഗാഥയും, പഴശ്ശി രാജയും ഉള്‍പ്പടെ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത ഹരിഹരന്‍ എംടി.വാസുദേവന്‍ നായര്‍ എന്ന അതുല്യ പ്രതിഭയുമായി കൂട്ടുചേര്‍ന്നാണ് മലയാളത്തിനു ഒട്ടേറെ സിനിമകള്‍ സംഭാവന ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button