ലോഹിതദാസ് രചന നിര്‍വഹിച്ച് സിബി മലയില്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമെന്ന നിലയിലാണ് ‘ഭീഷ്മര്‍’ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ലോഹിതദാസിന്‍റെ സിനിമാ ജീവിതത്തിലെ ഡ്രീം പ്രോജക്റ്റായിരുന്നു ‘ഭീഷ്മര്‍’, എന്നാല്‍ ഈ ചിത്രം ലോഹിതദാസ് തന്നെയാണ് സംവിധാനം ചെയ്യാനിരുന്നത്, ലോഹിതദാസിന്റെ അന്ത്യ നിമിഷങ്ങളില്‍ സിബി മലയിലുമായി ചേര്‍ന്ന് മറ്റൊരു മോഹന്‍ലാല്‍ സിനിമ ചെയ്യാനും ലോഹിതദാസ് തയ്യാറെടുത്തിരുന്നു.
‘ജോണി സാഗരിക’ എന്ന പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനിയ്ക്ക് വേണ്ടി ലോഹിതദാസ് സംവിധാനം ചെയ്യാനിരുന്ന ഭീഷ്മര്‍ അദ്ദേഹത്തിന്റെ മരണത്തോടെ അപ്രസക്തമാകുകയായിരുന്നു, ഒടുവില്‍ ലോഹിതദാസിന് ഒരു ആദരം എന്ന നിലയില്‍ സിബി മലയില്‍ ആ സിനിമ ചെയ്യണമെന്ന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുള്‍പ്പടെ ആവശ്യമുയര്‍ന്നു, പക്ഷെ ‘ഭീഷ്മര്‍’ ലോഹിതദാസ് കടലാസിലേക്ക് പകര്‍ത്തിയിട്ടില്ലാത്തതിനാല്‍ മഹത്തായ ഒരു ചലച്ചിതാനുഭവം സിനിമാ പ്രേമികള്‍ക്ക് എന്നേക്കുമായി നഷ്ടപ്പെടുകയായിരുന്നു. ലോഹിതദാസിന്റെ മനസ്സില്‍ മാത്രമായിരുന്നു ചിത്രത്തിന്റെ പൂര്‍ണ്ണരൂപം ഉണ്ടായിരുന്നത്, അത് തൂലികയാല്‍ കടലാസില്‍ എഴുതപ്പെടാതിരുന്നതിനാല്‍ ‘ഭീഷ്മര്‍’ എന്ന ചരിത്ര സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിക്കാതെ പോകുകയായിരുന്നു.
Post Your Comments