വിജയ്യുടെ പുതിയ ചിത്രം നിരോധിക്കണമെന്നു ആവശ്യം; ആരാധകര്‍ നിരാശയില്‍

തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ഒരു നടനാണ്‌ വിജയ്‌. താരത്തിന്റെ പുതിയ ചിത്രം കോപ്പിയടി വിവാദത്തില്‍. വിജയുടെ ദീപാവലി റിലീസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് ‘സര്‍ക്കാര്‍’. ഈ ചിത്രം തന്റെ കഥ കോപ്പിയടിച്ചതാണെന്നു ആരോപിച്ച് തിരക്കഥാകൃത്തും സഹസംവിധായകനുമായ വരുണ്‍ രാജേന്ദ്രന്‍ രംഗത്ത്. സര്‍ക്കാറിന്റെ സംവിധായകന്‍ എ ആര്‍ മുരുഗദോസിനെതിരേ പരാതി നല്‍കിയിരിക്കുകയാണ് വരുണ്‍. താന്‍ രചന നിര്‍വ്വഹിച്ച് 2007ല്‍ പുറത്തെത്തിയ ‘സെങ്കോല്‍’ എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് മുരുഗദോസ് ‘സര്‍ക്കാര്‍’ സംവിധാനം ചെയ്തത് എന്നായിരുന്നു വരുണ്‍ രാജേന്ദ്രന്റെ ആരോപണം.

‘സര്‍ക്കാര്‍’ നിരോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വരുണ്‍. സെങ്കോലിന്റെ കഥ 2007ല്‍ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നു താരം അവകാശപ്പെട്ടു. വരുണിന്റെ ആരോപണം ശരിയാണെന്ന വാദവുമായി റൈറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. സര്‍ക്കാരിന്റെ കഥയ്ക്ക് സെങ്കോലിന്റെ തിരക്കഥയുമായി സാമ്യമുണ്ടെന്നാണ് അസോസിയേഷന്റെ കണ്ടെത്തല്‍. വരുണ്‍ അവകാശപ്പെട്ടതുപോലെ സെങ്കോലിന്റെ കഥ 2007ല്‍ തങ്ങളുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും അസോസിയേഷന്‍ പ്രസിഡന്റ് കെ.ഭാഗ്യരാജ് ഒപ്പിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച കേസ് മദ്രാസ് ഹൈക്കോടതി 30ന് പരിഗണിക്കും.

Share
Leave a Comment