
സിനിമാ ലോകത്ത് മീ ടു വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തൊഴില്‍ മേഖലയില്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് താരങ്ങള്‍ തുറന്നു പറച്ചിലുകള്‍ നടത്തുന്ന മീ ടു മൂവ്മെന്റ് ഭാവിയിലും നിലനില്‍ക്കുമെന്നു ബോളിവുഡ് നടന് സെയിഫ് അലി ഖാന്. ഇത്തരം ചൂഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ പരാതിപ്പെടാനുള്ള സാഹചര്യം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്നും ഇത്തരം വിഷയങ്ങള്‍ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ കുടുബത്തിലുള്ളവരോട് മോശമായി പെരുമാറാന്‍ ആരും ധൈര്യം കാണിക്കില്ലെന്നും സെയിഫ് പറഞ്ഞു.’എന്റെ അമ്മയോടോ സഹോദരിയോടോ ഭാര്യയോടോ ആരെങ്കിലും മോശമായി പെരുമാറും എന്ന് ഞാന്‍ കരുതുന്നില്ല, അതിനുള്ള ധൈര്യം ആര്‍ക്കും ഉണ്ടാകില്ലെന്നാണ് എന്റെ തോന്നല്‍. ഇങ്ങനെ തോന്നാനുള്ള കാരണമെന്താണെന്ന് എനിക്ക് അറിയില്ല. അവര്‍ക്ക് ചുറ്റും സംരക്ഷണമുള്ളതുകൊണ്ടാകാം തനിക്ക് ഇങ്ങനെ തോന്നിയതെന്നും എന്നാല്‍ ഇത്തരം സംരക്ഷണം ഇല്ലാത്ത സ്ത്രീകള്‍ക്കും സുരക്ഷിതത്വം നല്കാന് നമുക്ക് കഴിയണമെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments