ഇരുവരും സ്ത്രീകളെ പരസ്പരം വെച്ചുമാറുന്നവര്‍; ഗുരുതര ആരോപണവുമായി യുവതി

മീ ടു വിവാദം സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. നടി തനുശ്രീ നാനാപടേക്കര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തളിലൂടെ ബോളിവുഡില്‍ ആരംഭിച്ച മീ ടുവിനു പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തെത്തുകയും വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തു. ഇപ്പോഴിതാ ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ സച്ചിന്‍-ജിഗാറും മീ ടു വില്‍ കുടുങ്ങിയിരിക്കുകയാണ്. ബോളിവുഡില്‍ നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് സച്ചിന്‍-ജിഗാര്‍ ടീം.

തന്റെ സുഹൃത്തുക്കളായ സച്ചിന്‍-ജിഗാറില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നു പേര് വെളിപ്പെടുത്താത്ത ഒരു യുവതി ആരോപിച്ചു. സുഹൃത്തുക്കളായതിനാല്‍ തന്നെ ഇരുവരും സ്ത്രീകളെ പരസ്പരം വെച്ചുമാറുന്നവരാണെന്നും   യുവതി. 

2014ലാണ് സംഭാവന്‍ നടന്നത്. സച്ചിന്‍ അശ്ലീല ചുവയോടെ തന്നോട് സംസാരിച്ചതായും ജിഗാര്‍ തന്നെ കടന്നുപിടിച്ചു ചുംബിക്കാന്‍ ശ്രമിച്ചുവെന്നും യുവതി പറയുന്നു. ‘നിന്നെ കാണുമ്പോഴെല്ലാം എനിക്ക് ചുംബിക്കാന്‍ തോന്നുമെന്ന് അയാള്‍ പറഞ്ഞതായി യുവതി പറയുന്നു. ഇതു കൂടാതെ ഒരു ദിവസം രാത്രി വിളിച്ച്‌ നേരില്‍ കാണണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ താന്‍ ആവശ്യം നിരസിക്കുകയാണ് ചെയ്തതെന്നും യുവതി തുറന്നു പറയുന്നു

Share
Leave a Comment