ടെലിവിഷന്‍ രംഗത്ത് പ്രേക്ഷകപ്രീതിനേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി മികച്ച വിജയം നേടിയ ബിഗ് ബോസിന്റെ മലയാളം പതിപ്പ് അവസാനിച്ചു കഴിഞ്ഞു. എന്നിരുന്നാലും മലയാളികളുടെ പ്രിയ താരം ശ്രീശാന്ത് മത്സരാര്‍ത്ഥിയായി എത്തുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പ് വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
സല്മാന് ഖാന് അവതാരകനായി എത്തുന്ന ഈ ഷോയിലെ ഏക മലയാളിയാണ് ശ്രീശാന്ത്. പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരം ബിഗ് ബോസിലെ ആദ്യ ദിനങ്ങളില്‍ തന്നെ വിവാദത്തിലായിക്കഴിഞ്ഞു. ഇഷ്ടമല്ലാത്ത ടാസ്ക് ചെയ്യേണ്ടി വന്നാല്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് ഭീഷണി ഉയര്‍ത്തിയ താരം പലപ്പോഴും സഹതാരങ്ങളോട് വഴക്കിടുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അവതാരകന് സല്മാന്.
എന്തുകൊണ്ടാണ് ശ്രീ മറ്റുള്ളവരോട് മോശമായി പെരുമാറുന്നതെന്ന് സൽമാൻ ചോദിച്ചപ്പോള്‍ താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും തന്റെ നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീ മറുപടി നല്കി. ശ്രീശാന്ത് വ്യക്തികളെ പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിലയിരുത്തുന്നതെന്ന് സഹതാരം ദീപക് കുറ്റപ്പെടുത്തി. ഇതിനു പിന്നാലെയാണ് സല്മാന് ശ്രീശാന്തിനെ പരിഹസിച്ചത്.
ഈ ആഴ്ചയില്‍ ഷോയിലെ വില്ലനായി ദീപകിനെ മത്സരാര്‍ഥികള്‍ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ യഥാര്‍ഥ വില്ലന്‍ ശ്രീശാന്താണെന്ന് സല്മാന് പറഞ്ഞു..
Post Your Comments