സിനിമാ മേഖലയില്‍ മീ ടു വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. മലയാളി താരം ശ്രുതി ഹരിഹരന് തെന്നിന്ത്യന്‍ താരം അര്‍ജ്ജുനെതിരെ വെളിപ്പെടുത്തല്‍ നടത്തിരുന്നു.നിബുണന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അര്ജുന് ശ്രുതിയോട് മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. താരത്തിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അര്ജ്ജുന് അഞ്ചു കോടിയുടെ മാനനഷ്ടകേസ് നല്‍കിയിരുന്നു. അതിനു പിന്നാലെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു ശ്രുതി.
നടിയുടെ പരാതിയില്‍ നടനെതിരെ കേസെടുത്തതിനെ തുടര്‍ന്ന് അര്‍ജ്ജുനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം. 354, 354 എ, 509 വകുപ്പുകള്‍ പ്രകാരമാണ് അര്‍ജ്ജുനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരോപണവിധേയന്റെ പ്രവൃത്തി തനിക്ക് അപമാനമുണ്ടാക്കിയെന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന കേസില്‍ രണ്ടുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.
Post Your Comments