മലയാള സിനിമയില്‍ ഗായകനായും നടനായും സംവിധായകനായും കഴിവുതെളിയിച്ച താരമാണ് വിനീത് ശ്രീനിവാസന്‍. താര കുടുംബത്തില്‍ നിന്നും എത്തിയ വിനീത് സമൂഹമാധ്യമങ്ങളില്‍ തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയെക്കുറിച്ച് വിശദീകരണവുമായി രംഗത്ത്.
കമ്യൂണിസ്റ്റ് ആകരുതെന്ന് അച്ഛന്‍ തന്നോട് പറഞ്ഞതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് വിനീത് പറയുന്നു. ‘ 100 ശതമാനം വ്യാജമായ പോസ്റ്ററുകളാണ് ആ പ്രചരിക്കുന്നത്. ഒരുപാട് പേര്‍ ഇത് സത്യമാണോ എന്ന് ചോദിച്ചു കൊണ്ട് എന്നെ വിളിച്ചും മെസേജയച്ചും കൊണ്ടിരിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണം നല്‍കുന്നത്. ഞാന്‍ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് ഈ വിഷയത്തിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കിയത് ആണെന്നും സമൂഹ മാധ്യമത്തിലെ കുറിപ്പിലൂടെ പറയുന്നു. .
ശ്രീനിവാസന്റെയും വിനീതിന്റെയും ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച്, ഒരിക്കലും കമ്യൂണിസ്റ്റായി ജീവിക്കരുതെന്നും അച്ഛന് പറ്റിയ ഏറ്റവും വലിയ തെറ്റാണ് അതെന്നുമുള്ള പോസ്റ്ററാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്.
Post Your Comments