GeneralLatest NewsMollywood

സ്റ്റേജ് ഷോയ്ക്ക് താരങ്ങളെ വിട്ടുനല്‍കാന്‍ കഴിയില്ല; അമ്മയ്‌ക്കെതിരെ നിര്‍മ്മാതാക്കള്‍

താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ തര്‍ക്കത്തിലെയ്ക്ക്. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ സംഭാവന നല്‍കാന്‍ അമ്മ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്ക്കായി താരങ്ങളെ വിട്ടുനല്‍കണമെന്നതാണ് അമ്മയുടെ ആവശ്യം. എന്നാല്‍ ഇതിനെതിരെയാണ് നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത് എത്തിയിരിക്കുന്നത്.

ഡിസംബര്‍ ഏഴുമുതല്‍ റിഹേഴ്‌സല്‍ ഉള്‍പ്പെടെ സ്റ്റേജ് ഷോയ്ക്കാവശ്യമായ മുന്നൊരുക്കങ്ങളുടെ ഭാഗമായി താരങ്ങളെ ഒരാഴ്ചയ്ക്ക് വിട്ടുനല്‍കണമെന്നാണ് അമ്മയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നും ചൂണ്ടിക്കാണിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മയ്ക്ക് കത്തുനല്‍കിയിരിക്കുകയാണ്. അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ നിസഹകരണം ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുമെന്നും സംഘടന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button