ഏറെ പ്രതിസന്ധിയില്‍ കൂടിക്കടന്നു പോയ ഒരു മലയാള ചിത്രമാണ് അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന് ദിലീപാണ് രാമലീലയില്‍ നായകനായത്. അതുകൊണ്ട് തന്നെ ചിത്രത്തിനെതിരെ നിരവധി വിമര്‍ശങ്ങള്‍ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് വന്‍ വിജയമാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് തുറന്നു പറയുകയാണ് തെന്നിന്ത്യന്‍ താരം ഖുശ്ബു.
കുറ്റാരോപിതർ ഇന്ത്യൻ സിനിമാലോകത്ത് സജീവമാകുന്നു എന്ന വാദത്തിന് മറുപടി നൽകുമ്പോഴാണ് ഖുശ്ബു ഇത് പറയുന്നത്. ഒരു സിനിമ നല്ലതാണെങ്കിൽ വിജയിക്കുമെന്നും ആരോപണങ്ങളുമായി അതിനെ കൂട്ടിക്കുഴയ്ക്കരുതെന്നും താരം അഭിപ്രായപ്പെട്ടു. മീ ടു ആരോപണവിധേയനായ ഹോളിവുഡ് താരം കെവിൻ സ്പേസിയുടെ ചിത്രം വലിയ പരാജയമായിരുന്നു. എന്നാൽ അത് സിനിമ മോശമായതിനാലാണെന്ന് ഖുശ്ബു പറയുന്നു. അതുപോലെ രാമലീല നല്ല സിനിമയായതുകൊണ്ടാണ് അത് വിജയിച്ചത്. ആരോപണ വിധേയന്റെ ചിത്രമായതുകൊണ്ടല്ലയെന്നും ഖുശ്ബു പറയുന്നു.
മീ ടു നല്ലതാണ്. എന്നാല്‍ സ്ത്രീകൾക്ക് തുറന്നുപറയാനുള്ള വേദി നൽകുന്ന പോലെ ആരോപണവിധേയർക്ക് അവരുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരവും നൽകണം. കുറ്റം തെളിയുന്നതുവരെ അയാൾ ആരോപിതൻ മാത്രമാണെന്നും ഖുശ്ബു പ്രതികരിച്ചു.
Post Your Comments