ആരാധകരെ ഏറെ നിരാശയിലാക്കിയ തീരുമാനവുമായി ഡിസ്നി സ്റ്റുഡിയോസ്. പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിലൂടെ ലോകമെമ്പാടും ആരാധകരേ നേടിയ കടല്‍ കൊള്ളക്കാരന് ജാക്ക് സ്പാരോയായി ഇനി നടന് ജോണി ഡെപ്പ് ഇല്ലെന്ന് റിപ്പോര്‍ട്ട്. ഈ ചിത്രത്തിന്റെ അഞ്ചോളം സീരിസില്‍ നായകനായി എത്തിയ നടന് ജോണി ഡെപ്പ് ഇനി വേണ്ടെന്ന് നിര്‍മ്മാതാക്കളായ ഡിസ്നി സ്റ്റുഡിയോസ് തീരുമാനിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നടന്റെ കുടുംബപ്രശ്നങ്ങളും സാമ്പത്തികപരാതീനകളുമാണ് ഡിസ്നി സ്റ്റുഡിയോസിനെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.
പൈറേറ്റ്സിന്റെ തിരക്കഥാകൃത്തായ സ്റ്റുവാർട്ട് ബീറ്റിയാണ് നടനെ പുറത്താക്കിയ കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് വർഷമായി വാര്‍ത്തകളില്‍ നിറഞ്ഞ താരത്തിന്റെ വിവാദജീവിതവും ലാസ്റ്റ് റിലീസ് ചെയ്ത പൈറേറ്റ് ചിത്രം ഡെഡ്മെൻ ടെൽ നോ ടേൽസ് എന്ന ചിത്രം മറ്റു സീരിസുകളില്‍ നിന്നും വിജയ നേടാത്തതുമാണ് ഈ തീരുമാനത്തിന് പിന്നില്‍.
Post Your Comments