മാനുഷി ചില്ലാറിനു പിന്നാലെ ലോക സുന്ദരി പട്ടം സ്വന്തമാക്കാന്‍ തയ്യാറെടുത്ത് തമിഴ്നാട്ടുകാരി അനുക്രീതി വാസ്. മിസ് ഇന്ത്യന്‍ പട്ടം നേടിയ അനുക്രീതി അഴകും ആത്മവിശ്വാസവും മാറ്റുരയ്ക്കുന്ന ലോക വേദിയിൽ ഇന്ത്യയെ പ്രതിനീധികരിക്കാനുള്ള ഒരുക്കത്തിലാണ്. ഇനിയും ഉയരങ്ങൾ കീഴടക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്ന് താരം തുറന്നു പറയുന്നു.
മുംബൈയിൽ നടന്ന സൗന്ദര്യമത്സരത്തിൽ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട ഈ പത്തൊന്‍പതുകാരി ട്രിച്ചിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണ്. തനിക്ക് പ്രചോദനമായത് താന്‍ പിന്നിട്ട വഴികളിലെ അനുഭവപാഠമാണെന്നും താരം വ്യക്തമാക്കുന്നു. അച്ഛന്‍റെ മരണത്തോടെ പ്രതിസന്ധിയിലായ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത പെൺകുട്ടി, തന്‍റെ സ്വപ്നങ്ങൾ കീഴടക്കിയ അനുവിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാണ്.ചൈനയിലെ സാനിയയിൽ ഡിസംബർ എട്ടിനാണ് മിസ് വേൾഡ് മത്സരം.
Post Your Comments