മീ ടു ക്യാമ്പയിന് സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ വാര്‍ത്തയാണ്. നാനാ പടേക്കറിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച ബോളിവുഡ് നടി തനുശ്രീ ദത്തയ്ക്കെതിരേ ലൈംഗികാരോപണവുമായി ബോളിവുഡിലെ വിവാദനായിക രാഖി സാവന്ത്. തനുശ്രീ ഒരു ലെസ്ബിയനാണെന്നും തന്നെ അവര്‍ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നുമാണ് രാഖിയുടെ ആരോപണം.
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ അടുത്ത സുഹൃത്തായിരുന്നു തനുശ്രീയെന്നും അവരോടൊപ്പം പല പാര്‍ട്ടികള്‍ക്കും പോയിട്ടുണ്ടെന്നും തുറന്നു പറയുന്ന രാഖി തന്നെ സ്വവര്‍ഗ്ഗാനുരാഗിയായ താരം ലൈങ്ങികമായി ആക്രമിച്ചുവെന്നു പറയുന്നു. “അവിടെവച്ചൊക്കെ മയക്കുമരുന്നുകള്‍ ഉപയോഗിക്കുമായിരുന്നു തനുശ്രീ. എനിക്കും അവ ഉപയോഗിക്കാന്‍ തരുമായിരുന്നു.”
തന്റെ സ്വകാര്യ ഭാഗങ്ങളില്‍ തനുശ്രീ അനുവാദമില്ലാതെ സ്പര്‍ശിച്ചിരുന്നുവെന്നും പലപ്പോഴും ബലാല്‍സംഗം എന്ന് പറയാവുന്ന തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും ആരോപിക്കുന്നു രാഖി സാവന്ത്. മുന്‍ മിസ് ഇന്ത്യ കൂടിയായ തനുശ്രീ ആന്തരികമായി ഒരു ആണ്‍കുട്ടിയാണെന്നും പറഞ്ഞ രാഖി ബോളിവുഡില്‍ ലെസ്ബിയനായ മറ്റ് നടിമാരും ഉണ്ടെന്നും തനുശ്രീയുടെ പേര് വെളിപ്പെടുത്തിയതിന് കാരണം തനിക്കെതിരേ അവര്‍ മാനനഷ്ടക്കേസ് നല്‍കിയത് കൊണ്ടാണെന്നും വ്യക്തമാക്കി.
Post Your Comments