സിനിമയില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ആവശ്യമാണെന്നു പറയുകയാണ് ബോളിവുഡ് നടന്‍ കരണ്‍ വാഹി. അത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഒപ്പം അഭിനയിക്കുന്നയാളുമായുള്ള ഒത്തിണക്കമാണ് തനിക്ക് ഏറ്റവും പ്രധാനമെന്നും താരം പറയുന്നു. വൈകാരിക രംഗങ്ങള്‍ സിനിമയില്‍ അനിവാര്യമാണ്. പലപ്പോഴും കഥ മുന്നോട്ടു നീങ്ങാന്‍ ഇത്തരം രംഗങ്ങള്‍ അവിഭാജ്യമായി നിലകൊള്ളുമെന്നും തുറന്നു പറയുകയാണ് കരണ്‍.
ഒപ്പം അഭിനയിക്കുന്ന ആള്‍ കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ ആ സീന്‍ പാടെ ഉപേക്ഷിക്കുക എന്നതാണ് തന്റെ നിലപാടെന്നും കരണ്‍ വാഹി പറയുന്നു. ബാര്‍ കോഡ് എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്റെ വാക്കുകള്‍ ശരിവച്ച സംവിധായകന്‍ വിഗ്നേഷ് ഷെട്ടി പ്രണയരംഗങ്ങള്‍ ചിത്രീകരിക്കാനാണ് ഏറ്റവും പ്രയാസമെന്ന് അഭിപ്രായപ്പെട്ടു.
ബാര്‍ കോഡ് ചിത്രീകരിക്കുമ്പോള്‍ കരണ്‍നും നായിക പരീനയ്ക്കും തന്റെ മനസില്‍ എന്താണെന്ന് വ്യക്തമായി അറിയാമായിരുന്നെന്നും ഇവര്‍ക്ക് സുഗമമായി അഭിനയിക്കുന്നതിന് പരമാവധി ക്രൂ അംഗങ്ങളെ കുറയ്ക്കുകയാണ് താന്‍ ചെയ്തതെന്നും വിഗ്നേഷ് പറഞ്ഞു. ചിത്രീകരണത്തിന് മുമ്ബ് നടത്തിയ ചര്‍ച്ചകളും പ്രയോജനകരമായെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments