GeneralLatest NewsMollywoodNEWS

അന്ന് പൊതുവേദിയില്‍ താന്‍ പൊട്ടിക്കരഞ്ഞു; ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി അനുശ്രീ

ഒരു റിയാലിറ്റി ഷോയിലൂടെ സിനിമയിലേയ്ക്ക് എത്തിയ നടിയാണ്  അനുശ്രീ. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിക്കഴിഞ്ഞ ഈ  നാട്ടിന്‍പുറത്തുകാരി സിനിമാ ലോകത്ത് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു.

തന്റെ കരിയറിന്റെ തുടക്കകാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും തന്നെപ്പറ്റി ഒരുപാട് കഥകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നെന്നും അനുശ്രീ പറയുന്നു. തന്റെ ആദ്യ ചിത്രമായ ഡയമണ്ട് നെക്ലേസിന്റെ ചിത്രീകരണ സമയത്താണ് മനസ് വിഷമിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായതെന്നാണ് അനുശ്രീ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ … ‘കരിയറിന്റെ തുടക്ക കാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. തന്നെപ്പറ്റി ഒരുപാട് തെറ്റായ കഥകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. ആ കെട്ടുകഥകള്‍ കേട്ട് മനസു തകര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഒരു പൊതുവേദിയില്‍ തുറന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്. എന്നെ പിന്തുണക്കേണ്ട സമയത്താരും എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോള്‍ എന്നെ പൊക്കി വിടേണ്ട കാര്യമില്ല’ അനുശ്രീ പറയുന്നു.


വ്യക്തിജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ പലപ്പോഴും തനിക്ക് മാനസിക പിന്തുണ സിനിമയില്‍ തന്റെ ഗുരുവായ ലാല്‍ജോസ് നല്‍കിയിയത്ട്ടുണ്ടെന്നും അനുശ്രീ പറയുന്നു. മോശം വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴൊക്കെ താന്‍ ലാല്‍ജോസിനെ വിളിച്ച്‌ സങ്കടം പറയുമായിരുന്നുവെന്നും ആ സമയത്തൊക്കെ തന്റെ കോള്‍ വരുമ്പോള്‍ ദാ അനുശ്രീ കരയാന്‍ വേണ്ടി വിളിക്കുകയാണെന്ന് അദ്ദേഹം പറയുമായിരുന്നുവെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button