ചാനലുകളില്‍ കുട്ടികളുടെ റിയാലിറ്റി ഷോയുടെ അതിപ്രസരണം ഏറുമ്പോള്‍ അതിനെ തള്ളികളയാതെ തന്നിലെ വ്യക്തമായ കാഴ്ചപാട് പങ്കുവെയ്ക്കുകയാണ് നടനും നര്‍ത്തകനുമായ വിനീത്.
റിയാലിറ്റി ഷോ കുട്ടികള്‍ക്ക് നല്‍കുന്ന ഗംഭീര പ്ലാറ്റ്ഫോം ആണെന്നും ഇത്രയും വലിയ ഒരു കലാസദസ്സ് കുട്ടികള്‍ക്ക് മറ്റെവിടെ കിട്ടുമെന്നും വിനീത് ചോദിക്കുന്നു. പക്ഷെ റിയാലിറ്റി ഷോകളിലെ ചില സംഗതികളെ താന്‍ നിശിതമായി എതിര്‍ക്കുന്നുവെന്നും വിനീത് പറയുന്നു.
ആറും, എഴും വയസ്സുള്ള കുട്ടികളെ കൊണ്ട് അശ്ലീലം നൃത്തം ചെയ്യിപ്പിച്ച് അച്ഛനമ്മമാര്‍ രസിക്കുന്നത് ഒരു നല്ല പ്രവണതയല്ലെന്നും വിനീത് വ്യക്തമാക്കുന്നു. കുട്ടികളോട് ചെയ്യുന്ന വലിയ ഒരു ക്രൈമണത്. അവരുടെ പ്രായത്തിനു ഇണങ്ങുന്ന പശ്ചാത്തലവും ഡാന്‍സ് മൂവ്മെന്റും നല്‍കാനാണ് കോറിയോഗ്രാഫര്‍മാര്‍ ശ്രമിക്കേണ്ടത്, ഐറ്റം നമ്പരുകളില്‍ ഉള്‍പ്പെടുത്തി അവരുടെ ഭാവി തുലയ്ക്കുകല്ല വേണ്ടതെന്നും വ്യത്യസ്തമായ ഡാന്‍സ് സ്റ്റെപ്പുകളോടെ അണിനിരത്തി അവരുടെ കലാവാസനയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കയാണ് ചെയ്യേണ്ടതെന്നും വിനീത് പങ്കുവെയ്ക്കുന്നു.
Post Your Comments