നിവിന്‍ പോളി ‘കായംകുളം കൊച്ചുണ്ണി’യായി അഭിനയിച്ചത് കൊണ്ട് ചില നടന്മാര്‍ ഇത്തിക്കര പക്കിയുടെ റോളില്‍ നിന്ന് പിന്മാറിയതായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. പിന്നീടാണ് മോഹന്‍ലാലിനെക്കുറിച്ച് ചിന്തിച്ചതെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
“നിവിന്‍ ലീഡ് റോള്‍ ചെയ്യുന്നുവെന്ന കാരണത്താലാണ് ചില നടന്മാര്‍ ഇത്തിക്കര പക്കിയാകാന്‍ വിസമ്മതിച്ചത്, പക്ഷെ മറ്റുള്ളവരെ പോലെയായിരുന്നില്ല നിവിന്റെ ചിന്ത, പക്കിയായി ആര് വന്നാലും ഗംഭീരമാക്കാണമെന്നായിരുന്നു നിവിന്‍ പറഞ്ഞത്. ഹൈദരാബാദില്‍ പോയി ഒരു നടനോട് ഇത്തിക്കര പക്കിയുടെ വേഷത്തെക്കുറിച്ച് പറയാനിരുന്ന അവസരത്തിലായിരുന്നു ലാലേട്ടന്‍ പെട്ടെന്ന് മനസ്സില്‍ വന്നത്, ഉടനെ ആന്റണി ചേട്ടനെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു, പുള്ളിക്ക് കേട്ടപ്പോള്‍ തന്നെ ത്രില്ലായി, ലാലേട്ടന് കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ച് കൊടുത്തപ്പോള്‍ ഇത് ചെയ്യാമെന്ന് സമ്മതിച്ചു, ഒടുവില്‍ സന്തോഷം കൊണ്ട് ഞാനും നിവിനും ഡാന്‍സ് ചെയ്തു!!”. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച കായംകുളം കൊച്ചുണ്ണി നാല്‍പ്പത് കോടിയോളം മുതല്‍ മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്, മൂന്ന്‍ ദിവസം കൊണ്ട് തന്നെ മുതല്‍മുടക്കിന്റെ പകുതിയോളം തിരിച്ചു പിടിച്ച കൊച്ചുണ്ണി മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി കഴിഞ്ഞു. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് കായംകുളം കൊച്ചുണ്ണി. ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ തിയേറ്ററില്‍ അത്ഭുതം തീര്‍ക്കുമ്പോള്‍ നിവിന്റെ കൊച്ചുണ്ണി വേഷവും പ്രേക്ഷകര്‍ കയ്യടികളോടെ സ്വീകരിച്ചു കഴിഞ്ഞു. ബോബി സഞ്ജയ് ടീം രചന നിര്‍വഹിച്ച ചിത്രം ഒക്ടോബര്‍ 11-നാണ് പ്രദര്‍ശനത്തിനെത്തിയത്.
Post Your Comments