ഹരിഹരന് സാറിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ ആ മോഹം ഉപേക്ഷിച്ചെന്നും നിര്‍മ്മാതാവും നടനുമായ മണിയന്‍പിള്ള രാജു പറയുന്നു, അതിന്റെ കാരണം എന്താണെന്നും ഒരു ചാനലിനു നല്കിയ അഭിമുഖ പരിപാടിയില്‍ അദ്ദേഹം തുറന്നു പറഞ്ഞു.
‘മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള’ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച സുധീര്‍ കുമാര്‍ എന്ന നടന് പ്രേക്ഷകരുടെ സ്വന്തം മണിയന്‍പിള്ള രാജുവായി മാറിയത് വളരെ പെട്ടെന്നായിരുന്നു, ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യാനായി സിനിമയിലെത്തിയ താന്‍ പഠനം കഴിഞ്ഞു ഒരു ചാന്‍സിന് വേണ്ടി ആദ്യം പോയി കാണുന്നത് ഹരിഹരന് സാറിനെയാണെന്നും, പക്ഷെ അദ്ദേഹം തന്റെ പ്രതീക്ഷകളെ തകിടം മറിച്ചുവെന്നും രാജു പറയുന്നു.
“സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി ആദ്യം സമീപിച്ചത് ഹരിഹരന് സാറിനെയാണ്. പക്ഷെ അദ്ദേഹം എനിക്ക് അവസരങ്ങള്‍ നല്‍കിയില്ല, കാണുമ്പോഴോക്കെ എന്തെങ്കിലും വേഷം തരാമെന്നു പറഞ്ഞെങ്കിലും പിന്നീട് അത് സംഭവിച്ചില്ല. ഇനി ഹരിഹരന് സാറിന്റെ സിനിമയില്‍ അഭിനയിക്കാമെന്ന പ്രതീക്ഷ എനിക്ക് ഇല്ല, കാരണം ‘പഴശ്ശിരാജ’യില്‍ നൂറ്റിയൊന്ന് പേര് കുന്തവും പിടിച്ച് നില്ക്കുമ്പോള് അതില്‍ ഒരാള്‍ ആയിട്ടെങ്കിലും അദ്ദേഹത്തിന് എന്നെ ഉള്‍പ്പെടുത്തമായിരുന്നു, ഇനി ഹരന് സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല, ലാസ്റ്റ് ചാന്‍സ് പഴശ്ശിരാജയായിരുന്നു, അതിലും എന്നെ വിളിക്കാതെ ഇരുന്നപ്പോള്‍ ആ പ്രതീക്ഷ ഇല്ലാതെയായി, എവിടെ വച്ച് കണ്ടാലും ഇന്നും അദ്ദേഹത്തിന് വലിയ സ്നേഹമാണ്. എന്റെ കഥാപാത്രങ്ങളെക്കുറിച്ചൊക്കെ ഇന്നും അദ്ദേഹം നല്ലതെന്ന രീതിയില്‍ സംസാരിക്കാറുണ്ട്. മണിയന്‍പിള്ള രാജു വ്യക്തമാക്കുന്നു.
Post Your Comments