സംസ്ഥാന പുരസ്കാരത്തിന്റെ നിറവില്‍ നിന്ന് സീരിയസ് കഥാപാത്രങ്ങളിലേക്ക് മാത്രം ഇന്ദ്രന്‍സ് എന്ന നടന്‍ ഫോക്കസ് ചെയ്യുമ്പോള്‍ തുടക്കകാലത്തെ തന്റെ ഹാസ്യ കഥപാത്രങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മലയാളത്തിന്‍റെ മഹാപ്രതിഭ,
ശരീരം ഹാസ്യമാക്കിയ ഇന്ദ്രന്‍സ് വേറിട്ട ഫലിതത്തിന്റെ റൂട്ടിലായിരുന്നു സഞ്ചരിച്ചത്, മറ്റു കോമേഡിയന്മാരില്‍ നിന്ന് വ്യത്യസ്തനായ ഇന്ദ്രന്‍സ് ടൈമിംഗ് കൊണ്ടും വ്യത്യസ്തമായ ശരീരഭാഷകൊണ്ടും മലയാളികളുടെ ഹൃദയത്തിനുള്ളില്‍ സ്ഥാനം നേടിയ താരമാണ്. എന്നാല്‍ അന്നത്തെ കാലത്ത് ഹൃദയ വേദനയുണ്ടാക്കുന്ന ചില സംഭവങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ഇന്ദ്രന്‍സ്.
“ഒരുപാട് നല്ല സംവിധായര്‍ക്കൊപ്പവും എഴുത്തുകാര്‍ക്കൊപ്പവും വര്‍ക്ക് ചെയ്തത് കൊണ്ട് എനിക്ക് അധികം ജോലി ഒന്നും ഉണ്ടായിരുന്നില്ല. അവര്‍ പറയും പോലെ ചെയ്തു കൊടുത്താല്‍ മതിയായിരുന്നു, പക്ഷെ കോമഡി ചെയ്തു കൊണ്ടിരിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ വേദനയുണ്ടാക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. സീരിയസായ സീനുകള്‍ വരുമ്പോഴോ ക്ലൈമാക്സ് ആകുമ്പോഴോ എന്നെ ഫ്രെയിമിലില്‍ നിന്ന് മാറ്റി നിര്‍ത്തും, ആ സീനില്‍ ഇന്ദ്രനെ മാറ്റി നിര്‍ത്തൂവെന്ന് സംവിധായകര്‍ പറയുമ്പോള്‍ വേദന തോന്നാറുണ്ട്. ഇന്ദ്രന്‍ അവിടെ ചുമ്മാതെ നിന്നാലും പ്രേക്ഷകര്‍ ചിരിക്കുമെന്നും അതിന്റെ സീരിയസ് മൂഡ് നഷ്ടപ്പെടുമെന്നും അവര്‍ പറയുമ്പോള്‍ അത് വലിയ വിഷമമുണ്ടാക്കും”, ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു.
കോമഡി ലൈനില്‍ നിന്ന് മാറി സീരിയസ് ട്രാക്കിലേക്ക് വീണ ഇന്ദ്രന്‍സ് പ്രേക്ഷകനെ ഞെട്ടിച്ചു കൊണ്ടായിരുന്നു ‘അപ്പോത്തിക്കിരി’ പോലെയുള്ള ചിത്രങ്ങളില്‍ മിന്നിതിളങ്ങിയത്, ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത ‘കഥാവശേഷനാണ്’ ഇന്ദ്രന്‍സിലെ നടനെ നന്നായി ഉപയോഗപ്പെടുത്തിയ സിനിമ. ‘ആളൊരുക്കം’ എന്ന ചിത്രതിലൂടെയാണ് ഇന്ദ്രന്‍സിനു മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്.
Post Your Comments