ദിലീപിനെ വിമര്‍ശിച്ച നടി റായി ലക്ഷ്മിക്കെതിരെ ദിലീപ് സിനിമയുടെ അണിയറപ്രവർത്തകർ. ദിലീപിന്റെ പുതിയ ചിത്രത്തിൽ ഐറ്റം ഡാൻസിൽ അഭിനയിക്കാൻ തയ്യാറായ നടിയാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇത് നടിയുടെ ഇരട്ടത്താപ്പാണെന്നും അണിയറപ്രവര്‍ത്തകർ ആരോപിക്കുന്നു.
ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാൻസിനായി തീരുമാനിച്ചിരുന്നത് റായി ലക്ഷ്മിയെയായിരുന്നു. എന്നാൽ മൂന്ന് ദിവസത്തേക്ക് പത്തുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്. എന്നാൽ ഇത്രയും ഉയർന്ന തുക പ്രതിഫലമായി നൽകാൻ അണിയറപ്രവർത്തകർ തയാറായില്ല. പ്രതിഫലത്തില്‍ തന്നെ ഉറച്ചുനിന്ന നടി ഓഫറിനു വേണ്ടി നിരന്തരം അണിയറപ്രവർത്തകരെ വിളിച്ചുകൊണ്ടിരുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. തുടർന്ന് നേഹ അയ്യരെയാണ് ദിലീപ് ചിത്രത്തിലേയ്ക്ക് പരിഗണിച്ചത്.
Post Your Comments