CinemaGeneralMollywoodNEWS

പുരസ്കാരങ്ങളില്‍ നിന്ന് മനപൂര്‍വ്വം മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം വെളിപ്പെടുത്തി നാദിര്‍ഷ

പാരഡി ഗാന രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് നാദിര്‍ഷ, പാരഡി ഗായകനെന്നോ, മിമിക്രി താരമെന്നോ ഒരു ബാനര്‍ തനിക്ക് ഇല്ലായിരുന്നുവെങ്കില്‍ സിനിമയിലേക്കുള്ള പ്രവേശം ഒരിക്കലും സാധ്യമാകില്ലായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ നാദിര്‍ഷ. സംഗീത രംഗത്ത് പുരസ്കാരങ്ങളില്‍ നിന്ന് തന്നെ മനപൂര്‍വ്വം മാറ്റി നിര്‍ത്തുന്നതിന്റെ കാരണത്തെക്കുറിച്ചും നാദിര്‍ഷ പറയുന്നു.

‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലെ ‘എന്നോ ഞാന്‍ എന്റെ മുറ്റത്ത്’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ സ്നേഹത്തോടെ ഏറ്റെടുത്തെങ്കിലും നാദിര്‍ഷ സംഗീതം ചെയ്തതിനാല്‍ ചിലര്‍ക്ക് അത് അംഗീകരിക്കാന്‍ മടിയുണ്ടായിരുന്നതായി ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ നാദിര്‍ഷ വിശദീകരിക്കുന്നു.

“ഈ പാട്ട് എത്ര സൂപ്പര്‍ ഹിറ്റായി മാറിയാലും ഒരു അംഗീകാരവും കിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതൊരു ഗംഭീര ഗാനമാണല്ലോ അതിനു നമുക്ക് എന്തെങ്കിലും അംഗീകാരം കൊടുക്കാമെന്നു തീരുമാനിക്കുമ്പോള്‍ അതിന്റെ സംഗീതം ആരാണെന്ന് തിരയും നാദിര്‍ഷ ആണെന്ന് മനസിലാകുന്നതോടെ അവരുടെ റൂട്ട് മാറും”.

‘നാദിര്‍ഷയാണോ എന്നാല്‍ വേണ്ട അയാള്‍ക്കൊക്കെ സംഗീതത്തിനു അംഗീകാരം കൊടുക്കാനോ? അത് വേണ്ട പുള്ളിയൊക്കെ സംഗീത സംവിധായകനായി നമ്മള്‍ അംഗീകരിച്ചിട്ടുണ്ടോ? സംഗീതത്തെക്കുറിച്ച് എന്ത് ബോധമാണ് അയാള്‍ക്കുള്ളത്’, ഇങ്ങനെയുള്ള ഒരു ടോക് ആയിരിക്കും അവിടെ സംഭവിക്കുക എന്നും നാദിര്‍ഷ പറയുന്നു. പക്ഷെ പ്രേക്ഷകര്‍ എനിക്ക് നല്‍കിയ ഇമേജ് ആണ് എന്റെ ഹിറ്റ് സിനിമകളുടെ പിന്നിലുള്ളതെന്നും, മിമിക്രിതാരമായി വന്നതിന്റെയും പാരഡി ഗായകനായി എന്ട്രി ചെയ്തതിന്റെയും സ്നേഹം പ്രേക്ഷകര്‍ക്ക് എല്ലായ്പ്പോഴും തനിക്ക് നല്‍കാറുണ്ടെന്നും നാദിര്‍ഷ വ്യക്തമാക്കുന്നു.

‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍’, തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ പ്രാരംഭഘട്ട ചര്‍ച്ചയുടെ തിരക്കിലാണ് നാദിര്‍ഷ.

shortlink

Related Articles

Post Your Comments


Back to top button