സീനിയര്‍ സംവിധായര്‍ക്കൊപ്പം നിരന്തരമായി സിനിമ ചെയ്യുന്ന മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്കൊപ്പമുള്ള പുതിയ സിനിമ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായ ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയുടെ സഹസംവിധായകരായി പ്രവര്‍ത്തിച്ച ജിബു ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നത്. ‘ഇട്ടിമാണി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം മോഹന്‍ലാല്‍ ആരാധകര്‍ക്കായുള്ള ഗംഭീര ട്രീറ്റ് ആകും.
മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാനായുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത് മാസ് മൂഡില്‍ പറയുന്ന ഒരു കംപ്ലീറ്റ് മോഹന്‍ലാല്‍ ചിത്രമെന്ന നിലയിലാണ് ‘ഇട്ടിമാണി’ പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയാമാകുന്നത്.
പുതുമുഖ സംവിധായകരെ മോഹന്‍ലാല്‍ പരിഗണിക്കാറില്ലെന്ന ആരോപണം ‘ഇട്ടിമാണി’യുടെ പ്രഖ്യാപനത്തോടെ അപ്രസക്തമായി. ‘ഡ്രാമ’ .’ഒടിയന്’, ‘ലൂസിഫര്‍’, ‘ബിഗ് ബ്രദര്‍’,ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ‘മഹാഭാരതം’ തുടങ്ങിയ മോഹന്‍ലാല്‍ സിനിമകളുടെ ലിസ്റ്റിനു പിന്നാലെ ഇനി ‘ഇട്ടിമാണി’യും ആരാധകര്‍ക്ക് ആവേശം പകരും.
Post Your Comments