തെന്നിന്ത്യന്‍ സിനിമാ ലോകത്ത് മീ ടു ക്യാമ്പയിന്റെ ഭാഗമായി വെളിപ്പെടുത്തല്‍ നടത്തിയ ഗായിക ചിന്മയിയുടെ വാര്‍ത്താസമ്മേളനത്തിനിടയില്‍ നാടകീയ രംഗങ്ങള്‍. ചിന്മയി അടക്കം മൂന്ന് വനിതകളാണു വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. വിവിധ മേഖലയില്‍ തങ്ങള്‍ക്കു നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയവരാണ് വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. എന്നാല്‍ അവരെ മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു ചില മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ചിന്മയി പൊട്ടിത്തെറിക്കുകയായിരുന്നു.
ദയാവായി നിര്ത്തു, ഇങ്ങനെ വിചാരണചെയ്യരുതെന്നു പറഞ്ഞ് ചിന്മയി അവരോടു കൈകൂപ്പി യാചിച്ചു. ചിന്മയിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ ഞങ്ങള്‍ക്കു നേരിടേണ്ടി വന്ന അതിക്രമങ്ങളെ പറ്റിയാണു തുറന്നു പറഞ്ഞത്. ഈ രാജ്യത്തെ എല്ലാ പുരുഷന്മാരെയും മോശക്കാരായി ചിത്രീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നേരിട്ട ദുരിതങ്ങളുടെ വലിയ കഥകള്‍ തന്നെ ഈ സ്ത്രീകള്‍ക്കുണ്ട്. ഇത്തരം അക്രമങ്ങളെ നേരിടാന്‍ പുരുഷന്മാര്ക്കു സഹായിക്കാന്‍ കഴിയുമോ എന്നാണു ചോദിക്കാനുള്ളത്. പക്ഷേ, അതിക്രമത്തിന് ഇരയായവരെ നിശബ്ദരാക്കാനാണു നിങ്ങള്‍ ശ്രമിക്കുന്നത്.’
Post Your Comments