എണ്‍പതുകളുടെ കാലഘട്ടത്തിലാണ് നടി ഗീത മലയാള സിനിമയുടെ ഭാഗമാകുന്നത്, എണ്‍പതുകളിലും, തൊണ്ണൂറുകളുടെ പകുതിയിലും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി ഗീത വിവാഹ ശേഷം സിനിമ മതിയാക്കുകയായിരുന്നു, തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു മികച്ച അഭിനേത്രി എന്ന നിലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ഗീത ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്.
ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘ജോണി ജോണി എസ് അപ്പാ’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ അമ്മയായി വേഷമിടുന്ന ഗീത തന്റെ സിനിമയിലേക്കുള്ള ആദ്യവരവിനെക്കുറിച്ച് ഒരു പത്രമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ്.
“സ്കൂളില്‍ പോകും വഴി സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചു ഒരാള്‍ വീട്ടുവിലാസം അന്വേഷിച്ചു. വല്യമ്മയുടെ വിലാസം കൊടുത്ത് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ആ ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ രജനികാന്തിന്റെ സഹോദരിയാകാനായിരുന്നു യോഗം. ചിത്രം ഭൈരവി, അതായിരുന്നു ആദ്യ ചിത്രം”. ഗീത പങ്കുവെയ്ക്കുന്നു.
മലയാളത്തില്‍ സൂപ്പര്‍ താരങ്ങളടക്കം നിരവധിപ്പേരുടെ നായികായി വേഷമിട്ട ഗീത എംടി, ലോഹിതദാസ്,തുടങ്ങിയ പ്രമുഖ രചയിതാക്കളുടെ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടി. ‘പഞ്ചാഗ്നി’യില്‍ ഇന്ദിര എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ച ഗീത മലയാളികളുടെ മനസ്സില്‍ പതിയുന്ന നായിക മുഖമായി അടയാളപ്പെടുകയായിരുന്നു.
Post Your Comments