ഒരുകാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങിയ താരമാണ് ശരണ്യ പൊന്‍വണ്ണന്‍. 1989ല്‍ പുറത്തിറങ്ങിയ അര്‍ത്ഥം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തിയ ശരണ്യ വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. നടി മധുപാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരു കുപ്രസിദ്ധ പയ്യനിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം .
താന്‍ മലയാള സിനിമയുടെ ആരാധികയാണെന്നും അഭിനയിക്കാന്‍ ലഭിച്ച അവസരത്തില്‍ വളരെ എക്സൈറ്റഡാണെന്നും ഒരു ദേശീയ മാധ്യവുമായുള്ള അഭിമുഖത്തില്‍ താരം വ്യക്തമാക്കി. തന്റെ പിതാവ് എ ബി രാജ് അറുപത്തിയഞ്ചോളം മലയാള ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചെറുപ്പക്കാലം മുതല്‍ തുടങ്ങിയതാണ് മലയാള സിനിമയോടുള്ള എന്റെ സ്നേഹം. മലയാള സിനിമകള്‍ തന്നെയാണ് ഞാന്‍ വിവാഹശേഷവും കണ്ടുകൊണ്ടിരുന്നത്. അഭിനയിക്കാതിരുന്നതിന് കാരണം ഒന്നു മാത്രമേ ഉള്ളൂ അത് വീട്ടില്‍ നിന്ന് അകന്നു കുറച്ചു നാളുകള്‍ ചെലവഴിക്കേണ്ടി വരുമല്ലോ എന്ന ചിന്തയായിരുന്നുവെന്നും ശരണ്യ അഭിമുഖത്തില്‍ പങ്കുവച്ചു.
Post Your Comments