ശബരിമലയിലെ സ്ത്രീ പ്രവേശനം വലിയ പ്രതിഷേധത്തിന് ഇടയാകുമ്പോള്‍ മറ്റൊരു പുതിയ വിമര്‍ശനം ഉയരുകയാണ്. ഏതെങ്കിലും ഒരുത്തി ശബരിമലയില്‍ കയറിയതിന് മര്യാദയ്ക്ക് പ്രാര്‍ത്ഥിക്കാന്‍ എത്തുന്നവരെ തടയുന്നത് എന്തിനാണെന്ന് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ അഞ്ജന.
തലയില്‍ ഷോള്‍ ധരിച്ച് അമ്പലത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞു തന്നെ തടയുകയായിരുന്നുവെന്നു അഞ്ജന പറയുന്നു. താന്‍ ചികിത്സയിലാണെന്നും വെയില്‍ കൊള്ളാന്‍ പാടില്ലാത്തതുകൊണ്ടാണ് തലയില്‍ തുണി ഇട്ടിരിക്കുന്നതെന്നും പെണ്‍കുട്ടി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരും ഒപ്പമുണ്ടായിരുന്ന ആളുകളും ഇവരെ തടയുകയായിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ അഞ്ജന കോഴിക്കോടേക്കുള്ള യാത്രാമധ്യേയാണ് പെരുന്തല്‍മണ്ണ തിരുമാന്താകുന്ന് അമ്പലത്തില്‍ എത്തിയത്. ഈ സമയം അമ്പലം തുറക്കില്ലെന്ന് അറിയാമെന്നും പുറത്തുനിന്ന് തൊഴാം എന്ന് കരുതിയാണ് കയറിയതെന്നുംവീഡിയോയില്‍ പറയുന്നു. എന്നാല്‍ തലയില്‍ മുണ്ടിട്ട് ക്ഷേത്രദര്‍ശനം അനുവദിക്കില്ലെന്നാണ് ഒരു കൂട്ടം ആളുകള്‍ പറഞ്ഞത്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ ഒരു കൂട്ടം സ്ത്രീകളെത്തി ഷോള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും പിന്നാലെ സെക്യൂരിറ്റി ജീവനക്കാരെത്തി തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. തലയില്‍ ട്രീറ്റ്‌മെന്റാണെന്നും വെയില്‍ കൊള്ളാന്‍ പാടില്ലാത്തതുകൊണ്ടാണ് ഷോള്‍ ഇട്ടിരിക്കുന്നതെന്നും യുവതി ആവര്‍ത്തിക്കുന്നു. അമ്ബലത്തിന്റെ ഭാരവാഹികളാരുമില്ലെന്നും അവര്‍ വന്നതിന് ശേഷം തീരുമാനിക്കാമെന്നുമായിരുന്നു സെക്യൂരിറ്റി ജീവനക്കാരുടെ പ്രതികരണം. തലയില്‍കൂടി ഷോളിട്ടെന്ന് കരുതി മുസ്ലീം ആകുന്നില്ലെന്നും ശബരിമലയില്‍ ഏതെങ്കിലും ഒരുത്തി കയറി കാട്ടികൂട്ടിയെന്നു പറഞ്ഞ് മര്യാദയ്ക്ക് അമ്ബലത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്നവരെ തടയുകയാണെന്നും യുവതി ആരോപിക്കുന്നു. എതിര്‍പ്പിനെത്തുടര്‍ന്ന് അമ്ബലത്തില്‍ പ്രവേശിക്കാന്‍ സാധിക്കാതെ യുവതി മടങ്ങിപോകുകയാണുണ്ടായത്.
Post Your Comments