
ഗായിക ചിന്മയി ഉയര്‍ത്തിയ ലൈംഗിക ആരോപണം തമിഴകത്ത് വലിയ ചര്ച്ചയകുകയാണ്. ഒരു ആല്‍ബത്തില്‍ പാടാനായി പോയപ്പോഴുണ്ടായ അനുഭവമാണ് ചിമായി വെളിപ്പെടുത്തിയത്. ആരോപണവിധേയനായ പ്രശസ്ത ഗാനരചയിതാവും തമിഴ് കവിയുമായ വൈരമുത്തു ആശുപത്രിയില്‍. ശാരീരീക അസ്വസ്ഥതകളെതുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ മധുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി സംബന്ധമായ അസുഖമാണ് അസ്വസ്ഥയ്ക്ക് കാരണമെന്നാണ് സൂചന.
വൈരമുത്തുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മീടു ക്യാംപെയിനിന്റെ ഭാഗമായി വൈരമുത്തുവിനെതിരെ ചിന്മയിയ്ക്ക് പിന്നാലെ നിരവധി പേര് ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രമുഖര്ക്കെിതരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതു ഫാഷനായാണ് ചിന്മയിയെ പോലെയുള്ളവര്‍ കരുതുന്നതെന്ന് വൈരമുത്തു പ്രതികരിച്ചിരുന്നു. ആരോപണങ്ങളെതുടര്‍ന്ന് ചിന്മയിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു
Post Your Comments