സിനിമാ ലോകത്ത് മീ ടു ക്യാംപയിന്‍ ശക്തമാകുകയാണ്. നടിമാര്‍ക്ക് പിന്നാലെ യ്വതാരങ്ങളും തങ്ങള്‍ നേരിട്ട പീഡനം തുറന്നു പറഞ്ഞു രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ ശക്തമാകുകയാണ്. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ടെലിവിഷന്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ കാമുകനും നടനുമായ രാഹുല്‍ രാജ് സിംഗ് ആണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.
നിര്‍മാതാവും തിരക്കഥാകൃത്തുമായ മുഷ്താഖ് ഷെയ്ഖിനെതിരേയാണ് ടെലിവിഷന്‍ താരം രാഹുലിന്റെ ആരോപണം. വഴങ്ങിക്കൊടുക്കാത്തതിനാല്‍ ഷെയ്ഖ് തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. 2006ലാണ് ആരോപണത്തിന് അടിസ്ഥാനമായ കാര്യം . ഒരു ദിവസം രാത്രി പതിനൊന്ന് മണിക്ക് അയാള്‍ എന്നെ അയാളുടെ വീട്ടിലേയ്ക്ക് വിളിച്ചു. അവിടെ ആകെ ഒരു മുറിയും ഒരു കിടക്കയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നെ കുറേ സിനിമാ പോസ്റ്ററുകളും. ഞാന്‍ ആസ്വദിക്കാന്‍ പോകുന്ന ഒരു കാര്യം ചെയ്യാന്‍ പോവുകയാണെന്നാണ് അയാള്‍ പറഞ്ഞത്. ഇത് വ്യത്യസ്തമാണ്. നിനക്ക് ഇഷ്ടപ്പെടും-അയാള്‍ പറഞ്ഞു. ഞാന്‍ ഭയന്ന് പിന്‍വാങ്ങി. പിന്നീട് പലപ്പോഴും അയാള്‍ പകയോടെ പെരുമാറിയിട്ടുണ്ട്. അയാളുടെ ഇംഗിതത്തിന് വഴങ്ങാത്തതിനാല്‍ സിനിമയും പരിപാടികളും നഷ്ടമായി എന്നും മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറയുന്നു.
Post Your Comments