GeneralMollywood

പാതിരാത്രി സംവിധായകന്റെ ശല്യം ചെയ്യല്‍; പ്രതിഫലം വാങ്ങാതെ അഭിനയിക്കാന്‍ സംഘടനയുടെ സെക്രട്ടറി; വെളിപ്പെടുത്തലുമായി മലയാളി നടി

മീ ടു ക്യാമ്പയിന്‍ മലയാളത്തിലും ശക്തമാകുകയാണ്. പാത്രിരാത്രി പലവട്ടം തന്റെ മുറിയിലേയ്ക്ക് കടന്നു വരാന്‍ സംവിധായകന്‍ ശ്രമിച്ചതായി ആരോപിച്ചു മലയാളി നടി ശ്രീദേവിക രംഗത്ത്. 2006 ല്‍ നടന്ന സംഭാവമാണിതെന്നും ഇതിനെതിരെ അന്ന് സംഘടനയ്ക്ക് പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ലെന്നും നടി വ്യക്തമാക്കി.

മലയാളം, തമിഴിലും കന്നഡയിലും സജീവമായിരുന്നു ശ്രീദേവിക. ഒരു ഇടവേളയ്ക്കുശേഷം മലയാളത്തിലേയ്ക്ക് തിരിച്ചുവരവിനൊരുങ്ങുന്നതിനിടെയാണ് ശ്രീദേവിക ഫേസ്ബുക്ക് കുറിപ്പിലൂടെ സംഘടനയ്ക്ക് എതിരെ വിമര്‍ശനവുമായി എത്തിയത്. സെക്രട്ടറിയുമായി മാത്രമാണ് നമുക്ക് ബന്ധപ്പെടാന്‍ അവസരമുള്ളത്. അയാളാണെങ്കില്‍ രേഖാമൂലം പരാതി സമര്‍പ്പിക്കാന്‍ സമ്മതിച്ചതുമില്ല. പരാതിക്കാരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയാണ് അവരുടെ അടവ്. സ്ത്രീകളോട് അതിക്രമം കാട്ടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതാവണം സംഘടനയുടെ നടപടി. ആരുടെയെങ്കിലും പ്രതിച്ഛായ മോശമാക്കുകയായിരുന്നില്ല തുറന്ന കത്തിന്റെ ഉദ്ദേശ്യം. നിലവിലെ സംവിധാനം മാറ്റുന്നതിനുള്ള ഒരു മുറവിളി മാത്രമാണത്-ശ്രീദേവിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സംഘടനയ്ക്ക് അയച്ച കത്തും ശ്രീദേവിക പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്..

‘‘2006ൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ 3- 4 ദിവസം തുടർച്ചയായി ഞാൻ താമസിച്ച മുറിയുടെ വാതിലിൽ പാതിരാത്രി ആരോ മുട്ടിവിളിച്ചു. ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചപ്പോൾ അവർ പരിശോധിച്ചശേഷം അത് സംവിധായകനാണെന്നു വ്യക്തമാക്കി. എന്റെ അമ്മ ഇക്കാര്യം കൂടെ അഭിനയിച്ച നടനെ അറിയിച്ചതോടെ അദ്ദേഹം താമസിക്കുന്ന നിലയിലെ മറ്റൊരു മുറിയിലേക്കു മാറി. അതോടെ സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകൻ ഞാനുൾപ്പെട്ട ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കി. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നോ അമ്മയിൽ ഇതിനായി ഒരു പരാതിപരിഹാര സെൽ ഉണ്ടെന്നോ അറിയാത്തതിനാൽ ഉള്ളിലൊതുക്കേണ്ടി വന്നു. ‘‘പല പ്രൊഡക്ഷൻ കൺട്രോൾമാരും സിനിമയിലേക്കു വിളിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് സംവിധായകനോ നിർമ്മാതാവിനോ നടനോവേണ്ടി ‘വിട്ടുവീഴ്ച’ ചെയ്യാൻ തയ്യാറുണ്ടോയെന്നാണ്.

ഒരു സിനിമയിൽ വാഗ്ദാനം ചെയ്ത പ്രതിഫലം തരാതെ വന്നപ്പോൾ സഹായത്തിനായി അന്നത്തെ അമ്മ സെക്രട്ടറിയെ സമീപിച്ചു. പരാതി നൽകരുതെന്നും അതു കരിയറിനെ ബാധിക്കുമെന്നുമായിരുന്നു ഉപദേശം. അതുകൊണ്ടുതന്നെ അടുത്ത സിനിമയിലും ഇതേ അനുഭവം ഉണ്ടായപ്പോൾ അമ്മയിൽ പരാതിപ്പെട്ടില്ല. പകരം പണം തരാതെ തുടർന്ന് അഭിനയിക്കില്ലെന്നു നിർമ്മാതാവിനെ അറിയിച്ചു. അതോടെ അമ്മ സെക്രട്ടറി വിളിച്ച് പ്രശ്നം ഉണ്ടാക്കാതെ ഷൂട്ടിനു പോകണമെന്ന് പറഞ്ഞെങ്കിലും ഞാൻ നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് നിർമ്മാതാവ് പകുതി പ്രതിഫലം തരാൻ തയാറായി. ബാക്കി പ്രതിഫലം ഇതുവരെ തന്നിട്ടില്ല. ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തെ ഇക്കാര്യം പറയാൻ ആദ്യം വിളിച്ചപ്പോൾ ദേഷ്യപ്പെടുകയായിരുന്നു. പരാതികൾ പുറത്തുവരാതെ ഒതുക്കി ഒറ്റക്കെട്ടാണെന്നു കാണിക്കാനാണു സംഘടനയ്ക്കു താൽപര്യം’’- നടി കത്തിൽ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button