Latest NewsMollywoodNEWSUncategorized

മകളെയും തന്റെ വഴിയേ നടത്തി നടി ദിവ്യ ഉണ്ണി

മലയാളികൾ ഒരു കാലത്ത് നെഞ്ചിലേറ്റിയ നടിമാരിൽ ഒരാൾ ആയിരുന്നു ദിവ്യ ഉണ്ണി. അടുത്ത വീട്ടിലെ പെൺകുട്ടി ഇമേജ് ആണ് മലയാളികൾ അവർക്ക് കൊടുത്തിരുന്നത്. അത്ര വേഗം ഒന്നും കരസ്ഥമാക്കാൻ കഴിയാത്ത ഒരു സ്ഥാനം ആണത്. ഈ ഇടക്ക് വീണ്ടും ദിവ്യ വിവാഹം കഴിച്ചത് വൻ വാർത്ത ആയിരുന്നു. ദിവ്യ ഉണ്ണിയുടെ ജീവിതത്തിലേക്ക് അരുണ്‍ കുമാറെത്തിയത് എല്ലാവര്ക്കും അദ്‌ഭുതം ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവം ആണ് ദിവ്യ ഉണ്ണി. അവരുടെ എല്ലാ പോസ്റ്റുകളും ക്ഷണനേരം കൊണ്ട് വൈറൽ ആകാറുമുണ്ട്.

ഇപ്പോൾ മകളെ നൃത്തം പഠിപ്പിക്കുന്ന ചിത്രം ആണ് അവർ ഷെയർ ചെയ്തിരിക്കുന്നത്. മകളും അമ്മയുടെ വഴിയേ പോകുന്നതിൽ ആരാധകർ സന്തോഷവും പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ മകളുടെ കാര്യത്തിൽ താൻ സംതൃപ്ത ആണെന്ന് ദിവ്യ പറഞ്ഞരുന്നു. അമ്മയെ പോലെ മകളും ലോകമറിയുന്ന നര്‍ത്തകിയായി മാറിയെട്ടയെന്നും അതിനുള്ള അനുഗ്രഹം നല്‍കട്ടെയെന്നുമൊക്കെയാണ് ആരാധകര്‍ കുറിച്ചിട്ടുണ്ട്. മകള്‍ക്കും മകനുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.

 

https://www.facebook.com/DivyaaUnniOfficial/posts/2146789735581183

നൃത്ത വേദികളിൽ സജീവം ആണ് ദിവ്യ. സിനിമയിൽ നല്ല വേഷം ലഭിച്ചാൽ താൻ തിരിച്ചു വരുമെന്നും അവർ അറിയിച്ചിരുന്നു. നൃത്തത്തെ ജീവനായി കാണുന്ന ആൾ ആണ് അവർ. സിനിമയിൽ സജീവം ആയിരുന്നപ്പോഴും നൃത്തത്തെ കൈവിടാതെ നടന്നിരുന്ന വ്യക്തിയാണ് അവർ.

shortlink

Related Articles

Post Your Comments


Back to top button