സണ്ണി ലിയോണ്‍ രണ്ടു കുഞ്ഞുങ്ങളെ ദത്തെടുത്തത് വലിയ വാര്‍ത്തയായിരുന്നു. സണ്ണിയ്ക്ക് മുന്‍പേ സുഷ്മിത, രവീണ തുടങ്ങിയ നടിമാരെല്ലാം കുഞ്ഞുങ്ങളെ ദത്തെടുത്തതാരങ്ങളാണ്. ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് നടിയും ടെലിവിഷന്‍ താരവുമായ സാക്ഷി തന്‍വാര്‍. എട്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് സാക്ഷി ദത്തെടുത്തിരിക്കുന്നത്.
ദിത്യയെന്നു പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ വിശേഷങ്ങള്‍ സാക്ഷിയുടെ സഹോദരനായ രാജീവ് സിംഗ് തന്‍വാറാണ് ഫോട്ടോസഹിതം ആരാധകര്‍ക്കായി പങ്കുവച്ചതാണ്. ‘കുടുംബത്തിലെ ഏറ്റവും ചെറിയ അംഗം, ദിത്യ സിംഗ് തന്‍വാറിന് സ്വാഗതം’ എന്ന അടിക്കുറിപ്പോടെയാണ് രാജീവ് ചിത്രം ട്വീറ്റ് ചെയ്തത്.
മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അനുവാദത്തോടും അനുഗ്രഹത്തോടും കൂടിയാണ് താന്‍ കുഞ്ഞിനെ ദത്തെടുത്തതെന്നും അവള് സന്തോഷമായിരിക്കുന്നുവെന്നും സാക്ഷി പറയുന്നു. ആമിര്‍ ഖാന്റെ ‘ദങ്കല്‍’ ആയിരുന്നു സാക്ഷിയുടെ അവസാനത്തെ ചിത്രം. ഇപ്പോള്‍ വെബ് സീരീസുകളിലാണ് സാക്ഷി സജീവമായിരിക്കുന്നത്.
Post Your Comments