
മീ ടു ക്യാംപയിനെ പിന്തുണച്ചു രംഗത്ത് എത്തിയ മലയാളി നടി ശ്രുതി ഹരിഹരന് താന്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാണെന്നും നടന് അര്‍ജ്ജുന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തിയത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. നടിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.
ശ്രുതിയുടെ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ്. കൂടാതെ നടിയുടെ ആരോപണം തന്നില്‍ ഞെട്ടല്‍ ഉളവാക്കിയെന്നും അത് തെറ്റാണെന്നും അര്ജുന് ഒരു കന്നട ചാനലനോട് പ്രതികരിച്ചു.
നിബുണന്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അര്ജുന് തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രുതി ആരോപിച്ചത്. അരുണ്‍ വൈദ്യനാഥന് സംവിധാനം ചെയ്ത ചിത്രത്തിന്റെ ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകരുടെ മുന്നിലാണ് സംഭവം നടന്നതെന്നും ശ്രുതി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.
Post Your Comments