GeneralLatest NewsMollywood

ശബരിമല യുവതീ പ്രവേശനം; പ്രതികരണവുമായി സന്തോഷ്‌ പണ്ഡിറ്റ്‌

കേരളത്തില്‍ ഇപ്പോഴത്തെ ചര്‍ച്ച ശബരിമലയിലെ സ്ത്രീ പ്രവേശനമാണ്. സുപ്രീം കോടതിയുടെ വിധി പ്രകാരം ക്ഷേത്ര പ്രവേശനത്തിന് ഒരുങ്ങുന്ന യുവതികളെ വിശ്വാസികളായ ഭക്തര്‍ തടയുന്നത് വലിയ പ്രതിഷേധത്തില്‍ എത്തിയിരിക്കുകയാണ്. വര്‍ഷങ്ങളായുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘാതമായുള്ള നടപടിയില്‍ ഭക്തര്‍ അസ്വസ്ഥരാണ്. ഈ അവസരത്തില്‍ പ്രതികരണവുമായി സന്തോഷ്‌ പണ്ഡിറ്റ്‌ രംഗത്ത്.

ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. സന്ദര്‍ശനത്തിനായെത്തിയ സ്ത്രീകളെ തടയുകയും കൈയ്യേറ്റം ചെയ്യുകയും സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തിന് നേരെ ഭീഷണിയും ഇത്തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴത്തെ അവസ്ഥയില്‍ കുറച്ച്‌ ദിവസത്തേക്ക് ശബരിമല അടച്ചിടുകയാണ് വേണ്ടതെന്നും തന്ത്രിക്ക് അതിനുള്ള അധികാരമുണ്ടെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. കേരളത്തിന് ഈ വിഷയം പരിഹരിക്കാനാവുന്നില്ലെങ്കില്‍ ശബരിമലയെ കര്‍ണ്ണാടകയ്‌ക്കോ തമിഴ്‌നാടിനോ കൈമാറുന്നത് നന്നായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

കോടതി വിധിയെ മാനിക്കുന്നയാളാണ് താന്‍. ആചാര അനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്ന യഥാര്‍ത്ഥ ഭക്തനാണ് താനെന്നും അദ്ദേഹം നേരത്തെ ഫേസ് ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. തെറ്റ് ചെയ്യുന്നവര്‍ അത് ചെയ്തുകൊണ്ടേയിരിക്കുമെന്നും യഥാര്‍ത്ഥ ഭക്തര്‍ അതേക്കുറിച്ച്‌ വാചാലരാവേണ്ട കാര്യമില്ലെന്നും അദ്ദേഹം കുറിച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button