GeneralLatest NewsMollywood

അമ്മയെ തകര്‍ക്കാന്‍ വനിതാ കൂട്ടായ്മയുടെ നീക്കം; സിദ്ധിഖ്

വനിതാ സംഘടനയ്ക്ക് എതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി നടന്‍ സിദ്ധിഖ്. ഡബ്ല്യു സി സി അമ്മയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നത് തന്റെ അഭിപ്രായം ആണെന്നും ആ അഭിപ്രായത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും സിദ്ധിഖ് പറയുന്നു. നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടൻ ദിലീപ് താരസംഘടനയായ ‘അമ്മ’യിൽനിന്നു രാജിവച്ചതായി മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളത്തില്‍ സ്ഥിരീകരിച്ചു. വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആവശ്യ ദിലീപിനോട് സംസാരിച്ച് താരസംഘടന രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു

‘സ്ത്രീകളുടെ പ്രശ്നം പരിശോധിക്കാൻ അമ്മ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രാജിവച്ചവർക്ക് തിരിച്ചുവരണമെങ്കിൽ വീണ്ടും അപേക്ഷ നൽകണം. സിദ്ദിഖും ജഗദീഷും പറഞ്ഞത് അമ്മയുടെ നിലപാട് തന്നെ. രണ്ടുപേരും രണ്ടുവിധത്തിൽ പറഞ്ഞെന്നെയൊള്ളൂ.’–മോഹൻലാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button