CinemaGeneralMollywoodNEWS

ഈഗോ വരുമെന്ന ഭയം; ശ്രീനാഥുമായുള്ള വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച കാരണം വെളിപ്പെടുത്തി ശാന്തി കൃഷ്ണ

കൗമാര പ്രായത്തില്‍ നടി ശാന്തി കൃഷ്ണ നടന്‍ ശ്രീനാഥിനെ വിവാഹം ചെയ്യുമ്പോള്‍ മലയാളത്തിലെ പ്രമുഖ നായികമാരില്‍ ശാന്തി കൃഷ്ണയുടെ പേരും ഉണ്ടായിരുന്നു. അനേകം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച ശാന്തി കൃഷ്ണ മലയാള സിനിമയില്‍ മാറ്റി നിര്‍ത്തപ്പെടാന്‍ കഴിയാത്ത മുഖ്യധാര സിനിമയിലെ മുന്‍നിര നായികയായിരുന്നു, എന്നാല്‍ വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറിനിന്ന സാഹചര്യത്തെക്കുറിച്ച് ശാന്തി കൃഷ്ണ പറയുന്നതിങ്ങനെ

“വിവാഹ ശേഷം ശ്രീനാഥ് അഭിനയിക്കേണ്ട എന്ന് പറഞ്ഞിരുന്നില്ല,ഞാന്‍ എടുത്ത തീരുമാനങ്ങളില്‍ ഒന്നായിരുന്നു അത്, പ്രണയ സങ്കല്‍പ്പങ്ങളെക്കുറിച്ച് ഒരു ഫാന്റസി ലോകത്ത് ജീവിക്കുന്ന കൗമാരക്കാരി എന്ന നിലയില്‍ മറ്റൊരു ചിന്തയായിരുന്നു മനസ്സിലുണ്ടായിരുന്നത്, കൂടുതലും ഇമോഷണലായാണ് ചിന്തിച്ചിരുന്നത്, മറ്റൊരു കാര്യം എന്തെന്നാല്‍ , ആ സമയം ശ്രീനാഥിന് സിനിമകള്‍ കുറവായിരുന്നു, കൂടുതലും ഒരു ഈഗോക്ലാഷ് വരാതിരിക്കാനാണ് ഞാന്‍ സ്വയമൊന്ന് പിന്മാറി നൃത്തത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്”. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ശാന്തി കൃഷ്ണ വ്യക്തമാക്കി.

1984-ല്‍ വിവാഹം ചെയ്ത ഇരുവരും നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ജോഡികളായി അഭിനയിച്ചു. പതിനൊന്നു വര്‍ഷം നീണ്ടുനിന്ന ഇവരുടെ ദാമ്പത്യം 1995-ല്‍ വേര്‍പിരിയുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button