
മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ ‘കായംകുളം കൊച്ചുണ്ണി’യുടെ ചരിത്ര കഥ സിനിമയായി എത്തുമ്പോള്‍ ചിത്രീകരണത്തില്‍ നേരിട്ട നിരവധി പ്രതിസന്ധികളെക്കുറിച്ച് വ്യക്തമാക്കുകയാണ് സംവിധായകന് റോഷന് ആന്‍ഡ്രൂസ്. “ഒരു സിനിമയില്‍ മൃഗങ്ങളെ പരീശിലിപ്പിക്കുക” എന്നത് ഏറ്റവും പ്രയാസമേറിയ കാര്യമാണെന്ന് വ്യക്തമാക്കുകയാണ് റോഷന്. ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിനായി നിരവധി കുതിരകളെയാണ് റോഷനും ടീമും ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്.
ചിത്രീകരണത്തിനിടെ നിരവധിപേര്‍ക്ക് കുതിരയുടെ കടിയേറ്റ് പരിക്ക് പറ്റിയെന്നും അത് കണ്ടു ഭയന്നു പോയിട്ടുണ്ടെന്നും റോഷന് ആന്‍ഡ്രൂസ് പറയുന്നു. കുതിരയൊക്കെ മനുഷ്യനെ കടിക്കുന്നത് ആദ്യമായി കാണുകയാണ്. ലാലേട്ടന് വരെ എന്നോട് പറഞ്ഞിട്ടുണ്ട്, മോനെ എനിക്ക് തന്നെ നിരവധി തവണ കുതിരയുടെ കടിയേറ്റിട്ടുണ്ടെന്ന്. അത് കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു പോയി.
നിവിന്‍ തന്നെ നിരവധി തവണ ചിത്രീകരണത്തിനിടെ പരിക്ക് പറ്റി, സിനിമയിലെ ഗാനചിത്രീകരണത്തിനിടെ കാളവണ്ടി തെളിച്ച് കൊണ്ട് പോകുമ്പോള്‍ അത് മറിയുകയും നിവിന്‍ അതില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയുമാണുണ്ടായത്. ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.
1800-കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണി എന്ന തസ്കരവീരന്റെ ചരിത്രം റോഷന് ആന്‍ഡ്രൂസിന്റെ സംവിധാന മികവോടെ പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ അടയാളപ്പെടുന്നുണ്ട്. ബോബി-സഞ്ജയ്മാര്‍ രചന നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചത് ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
Post Your Comments