GeneralLatest NewsMollywood

പ്രസിഡന്റെന്ന നിലയില്‍ അതൃപ്തി; തുറന്നു പറഞ്ഞ് മോഹൻലാല്‍

മലയാള സിനിമ താര സംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ താൻ തൃപ്‍തനല്ലെന്ന് മോഹൻലാല്‍. തന്നെ മറ്റുള്ളവര്‍ക്ക് ആവശ്യമുണ്ടെന്ന് തോന്നിയാലാണ് ഞാൻ തത്സ്ഥാനത്ത് തുടരുക. തനിക്ക് ആവശ്യമുള്ളതുകൊണ്ട് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് താൻ പറയില്ലെന്നും മോഹൻലാല്‍ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ മീറ്റിങ്ങിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

താന്‍ വ്യക്തിപരമായി ദിലീപിനോട് രാജിവയ്‍ക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ദിലീപ് രാജിക്കത്ത് നല്‍കിയത്. ദിലീപ് നല്‍കിയ രാജിക്കത്ത് ഞങ്ങളുടെ കയ്യില്‍ ഉണ്ട്. അതിപ്പോള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദിലീപ് എന്ന പ്രശ്നം പരിഹരിച്ചു. രാജിവെച്ചവരെ തിരിച്ചെടുക്കുന്ന കാര്യം അവര്‍ അപ്ളിക്കേഷന്‍ നല്‍കിയാല്‍ വാര്‍ഷിക ജനറല്‍ ബോഡിയില്‍ തീരുമാനിക്കാം. കൂടാതെ താരങ്ങള്‍ മാപ്പ് പറയണമെന്നില്ലെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button