BollywoodGeneralLatest News

മറ്റൊരു പ്രണയം ഉണ്ടായിരുന്ന സമയത്താണ് അജയുമായി പ്രണയത്തിലായത്; നടി തുറന്നു പറയുന്നു

ബോളിവുഡ് സിനിമയിലെ മുന്‍നിര താരദമ്ബതികളിലൊരാളാണ് കജോളും അജയ് ദേവ്ഗണും. 1999 ലായിരുന്നു ഇരുവരും വിവാഹിതരായത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്. ആ പ്രണയത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ താരം തുറന്നു പറയുന്നത്. മനസ്സിൽ മറ്റൊരു പ്രണയം സൂക്ഷിക്കവേ പ്രണയത്തിലായവരാണ് തങ്ങളെന്ന് കജോൾ പറയുന്നു.

ajay kajol

1995ൽ ഹൽചൽ എന്ന പടത്തിന്റെ സെറ്റിൽ വച്ചാണ് അജയ് ദേവ്ഗണെ താന്‍ പരിചയപ്പെടുന്നത്. ആരോടും സംസാരിക്കാതെ സെറ്റിന്റെ ഒരു മൂലയിൽ ചെന്നിരിക്കുന്ന അജയ്‌യെക്കുറിച്ചു തനിക്കു വലിയ മതിപ്പുണ്ടായിരുന്നില്ലെന്ന് കജോൾ പറയുന്നു. പതിയെ ഇരുവരും മിണ്ടിത്തുടങ്ങുകയും സുഹൃത്തുക്കളാവുകയും ചെയ്തു. പ്രണയം സംബന്ധിച്ച പല കാര്യങ്ങൾക്കും കജോളിന് ഉപദേശം നൽകിയിരുന്നതും അജയ് ആയിരുന്നു. അക്കാലത്ത് അജയ്‌യും മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു

രണ്ടുവര്‍‌ഷം കഴിഞ്ഞപ്പോഴേക്കും ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. പക്ഷേ പ്രണയം ഇരുവരും പറഞ്ഞ രീതിയായിരുന്നു ഏറ്റവും ശ്രദ്ധേയം. മറ്റുള്ളവരെപ്പോലെ തങ്ങൾ ഔപചാരികമായി പ്രൊപോസ് ചെയ്യുകയേ ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട് ഇരുവരും. സാധാരണ പ്രണയികളെപ്പോലെ ഐ ലവ് യൂ പറച്ചിൽ തങ്ങളുടെ കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും അജയ്‌ മുന്പ് പറഞ്ഞിട്ടുണ്ട്. ഇരുവർക്കും നൈസ, യുഗ് എന്നീ രണ്ടു മക്കളുമുണ്ട്. 2003ൽ മകളുടെ ജനനത്തിനു ശേഷം കജോൾ വീണ്ടും സിനിമയിൽ സജീവമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button