![](/movie/wp-content/uploads/2018/10/image.jpg)
മീ ടു വിവാദത്തില്‍ കുടുങ്ങിയ സംവിധായകന്റെ പഴയകാല അഭിമുഖം വലിയ വിവാദത്തില്‍. ബോളിവുഡിലെ താര സുന്ദരിമാരായ ദിയ മിര്‍സ, ബിപാഷ ബസു തുടങ്ങിയവരും വനിതാ മാധ്യമപ്രവര്‍ത്തകരും സംവിധായകന്‍ സാജിദ് ഖാനെതിരെ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് പണ്ട് നല്‍കിയ അഭിമുഖവും വീണ്ടും ചര്‍ച്ചചെയ്യുന്നു.
ഇരുപതുകളില്‍ താന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും മോശമായി കൈകാര്യം ചെയ്തിരുന്നുവെന്നും അവരോട് ലൈംഗികച്ചുവയോടെ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഇക്കാര്യത്തില്‍ ഒരു പട്ടിയെപ്പോലെയായിരുന്നുവെന്നും തനിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും താന്‍ നിരവധി സ്ത്രീകളെ വഞ്ചിക്കുകയും അവരുടെ ഹൃദയം തകര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നുമായിരുന്നു സംവിധായകന്‍ അന്ന് പറഞ്ഞത്. അദ്ദേഹത്തിന്‍റെ തന്നെ വാക്കുകള്‍ പുറത്തു വന്നതോടെ നടിമാരുടെ ലൈംഗിക ആരോപണം ശരിവയ്ക്കുകയാണ് സിനിമാ ലോകം.
Post Your Comments