മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ചു വെളിപ്പെടുത്തി നടി അര്‍ച്ചന പത്മിനി എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സിനിമാ മേഖലയില്‍ നിന്നും താന്‍ നേരിട്ട പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ നിരവധി ഭീഷണികള്‍ ഉണ്ടായതായി താരം പറയുന്നു. അതിനൊപ്പം തന്നെ ഫെഫ്കയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ലീക്കായ ഓഡിയോ ക്ലിപിനെ കുറിച്ചും അര്‍ച്ചന പ്രതികരിച്ചു.
”ആ ക്ലിപ് ഞാനും കേട്ടിരുന്നു. ഞാൻ പറഞ്ഞ കാര്യങ്ങൾ അവർ അതിൽ സമ്മതിക്കുകയാണല്ലോ! ഫെഫ്ക എന്ന സംഘടനയുടെ നിലപാട് അതിൽ തന്നെ വ്യക്തമാണ്. സ്ത്രീകളോടുള്ള സമീപനത്തിന്റെ പ്രശ്നമാണിത്. അത് പെട്ടന്നൊന്നും മാറുമെന്ന് തോന്നുന്നില്ല. പക്ഷേ, ഇത്തരം ശ്രമങ്ങളിലൂടെ അവരുടെ നിലപാടുകൾക്ക് പ്രഹരമേൽക്കുന്നുണ്ട്. നിലവിലുള്ള മനുഷ്യവിരുദ്ധ–സ്ത്രീവിരുദ്ധ നിലപാടുകൾക്ക് ഏൽക്കുന്ന പ്രഹരമാണ് ഇതെല്ലാം. സാവകാശമാണെങ്കിലും അവർക്ക് ബോധ്യം വരുമെന്ന പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ ഉള്ളതുകൊണ്ടാണല്ലോ നമ്മളൊക്കെ ഈ പണി എടുക്കുന്നത്.” അര്‍ച്ചന വ്യ്തമാക്കി.
വെളിപ്പെടുത്തലിനു ശേഷം ആദ്യത്തെ ദിവസം താന്‍ ആരുടെയും ഫോൺ എടുത്തില്ലെന്നും അന്നു വിളിച്ച പലതും ഭീഷണി കോളുകളായിരുന്നിരിക്കാമെന്നും അര്‍ച്ചന പറയുന്നു. ഫെയ്സ്ബുക്കിൽ അഭിനന്ദനങ്ങൾക്കൊപ്പം ഭീഷണികളുമുണ്ടായിരുന്നു. കൊല്ലും, ബലാത്സംഗം ചെയ്യും, എന്റെ ഏട്ടനെയാണോ ഇങ്ങനെ പറഞ്ഞിരിക്കുന്നത് എന്ന ലൈനിലുള്ള നിരവധി സന്ദേശങ്ങൾ കൂടുതലും ഫെയ്ക്ക് പ്രൊഫൈലിൽ നിന്നുള്ളതായിരുന്നുവെന്നും പറഞ്ഞ അര്‍ച്ചന ഇതൊരു പക്ഷേ ആരെങ്കിലും പണം നൽകി ചെയ്യിപ്പിക്കുന്നതാകാമെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments