മലയാള സിനിമാ മേഖലയില്‍ ഏറ്റവും ശക്തമായ താരസംഘടനയാണ് അമ്മ. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിസ്ഥാനത്തായ ദിലീപിനെ സംരക്ഷിക്കാന്‍ അമ്മ ഭാരവാഹികള്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു വിമര്‍ശനവുമായി ഡെബ്ള്യൂ.സി.സി രംഗത്ത് എത്തി. . ഡബ്ള്യൂ.സി.സിയുമായുള്ള നിലപാടിനെ ചൊല്ലി സിദ്ദിഖും ജഗദീഷും തമ്മില്‍ കടുത്ത വാക്പോര് നടന്ന പശ്ചാത്തലത്തില്‍ അമ്മ ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.
ഡബ്ള്യൂ.സി.സി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയതിനെ തുടര്‍ന്ന് അമ്മയുടെ ട്രഷറര്‍ ജഗദീഷും സെക്രട്ടറി സിദ്ദിഖും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന് ചര്‍ച്ചയില്‍ ശ്രമങ്ങളുണ്ടാകുമെന്നു സൂചന. എന്നാല്‍ അടിയന്തരസാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്തതിനാല്‍ മുഴുവന്‍ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിന് എത്തിയേക്കില്ലയെന്നും റിപ്പോര്‍ട്ട് ഉണ്ട്. കോഴിക്കോട് ഷൂട്ടിംഗിലായതിനാല്‍ നടന് സിദ്ദിഖ് യോഗത്തിന് എത്തുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പരമാവധി ശ്രമിക്കണമെന്നാണ് അമ്മ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
യോഗത്തിന് എത്തുമെന്നും നിലപാട് വ്യക്തമാക്കുമെന്നും ജഗദീഷ് അറിയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡെബ്ള്യൂ.സി.സി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അമ്മയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഈ വിഷയവും നടന് അലന്‍സിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീ റ്റൂ ആരോപണവും ചര്‍ച്ച ചെയ്തേക്കും.
Post Your Comments