
സിനിമാ വ്യവസായത്തെ പ്രതിസന്ധിയില്‍ ആക്കുന്ന പൈറസി സൈറ്റുകള്‍ വീണ്ടും. ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം റിലീസ് കഴിഞ്ഞു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഓണ്‍ലൈനില്‍. വെട്രിമാരന്റെ സംവിധാനത്തില്‍, ധനുഷ് നായകനായ വടാ ചെന്നൈ പൈറസി വെബ്സൈറ്റായ തമിഴ്റോക്കേഴ്സില്‍ . സംഭവത്തില്‍ പ്രതിഷേധിച്ച് നടൻ വിശാല്‍ രംഗത്ത് എത്തി. ഓണ്‍ലൈൻ പൈറസി വെബ്സൈറ്റുകളെ നിയന്ത്രിക്കാൻ ഒരു ടീമിനെ ഒരുക്കുമെന്ന് വിശാല്‍ പറഞ്ഞു.
വടക്കൻ ചെന്നൈയിലെ ആളുകളുടെ 35 വർഷത്തെ ജീവിതം പറയുന്ന ചിത്രത്തില്‍ ദേശീയതലത്തിലെ കാരംസ് കളിക്കാരനായിട്ടാണ് ധനുഷ് അഭിനയിക്കുന്നത്. ഐശ്വര്യ രാജേഷ് ആണ് നായിക. സമുദ്രക്കനി, ആൻഡ്രിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Post Your Comments