ആഭാസം സിനിമയുടെ സെറ്റില്‍ വച്ച് നടന് അലന്‍സിയര്‍ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ് രംഗത്ത് എത്തിയിരുന്നു. ഏഎ ആരോപണത്തെ ശരിവച്ചു സിനിമയുടെ സംവിധായകനും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അതിന് പിന്നാലെ ചിത്രത്തിലെ നടിയും ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാമും രംഗത്തെത്തിയിരിക്കുകയാണ്.
ദിവ്യ ഗോപിനാഥിന്റെ മി ടൂ വെളിപ്പെടുത്തലിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയ ശീതള്‍ ശ്യം സിനിമയുടെ ലൊക്കേഷനില്‍ നടന് അലന്‍സിയര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് താന്‍ ദൃക്സാക്ഷിയാണെന്ന് വ്യക്തമാക്കി
‘ആ സിനിമയില്‍ എനിക്കും വേഷമുണ്ടായിരുന്നു. സെറ്റില്‍ പലപ്പോഴും അലന്‍സിയര്‍ മദ്യപിച്ചാണ് വന്നത്. ഇവിടുത്തെ മറ്റൊരു നടിയോടും അലന്‍സിയര്‍ ലിഫ്റ്റില്‍ വെച്ച് മോശമായി പെരുമാറുന്നത് കണ്ടു. പക്ഷേ ആ സാഹചര്യം അവര്‍ക്ക് മറികടക്കാന്‍ കഴിഞ്ഞു’- ശീതള്‍ പറഞ്ഞു. മാത്രമല്ല, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രം കാണാന്‍ സെറ്റിലുള്ള എല്ലാവരും ഒരുമിച്ച് പോയപ്പോഴും അലന്‍സിയര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും അടുത്ത് ഇരുന്ന സ്ത്രീയോട് മോശമായി പെരുമാറിയെന്നും ശീതള്‍ വെളിപ്പെടുത്തി. ‘അപ്പോള്‍ തന്നെ ദിവ്യയുടെ പ്രശ്നം അറിഞ്ഞതാണ്. ആ സമയത്ത് സിനിമയിലേക്ക് വന്ന മറ്റൊരു പെണ്‍കുട്ടിയോടുള്ള അലന്‍സിയറിന്റെ നോട്ടവും മറ്റും അത്ര ശരിയായിരുന്നില്ല. ദിവ്യ ഇത് തുറന്ന് പറയാന്‍ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ’- ശീതള്‍ പറയുന്നു.
Post Your Comments