തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ടു നടിമാരാണ് തൃഷയും സാമന്തയും. തൃഷയുടെ ഹിറ്റ് ചിത്രം വിണ്ണെത്താണ്ടി വരുവായ’യുടെ തെലുങ്ക് റീമേയ്ക്കായ ‘യോ മായ ചെസാവേ’യില്‍ തൃഷയുടെ വേഷം ചെയ്തത് സാമന്ത ആയിരുന്നു. തമിഴില്‍ നേടിയ വിജയം ആ ചിത്രത്തിന് തെലുങ്കില്‍ ആവര്ത്തിക്കാനായിരുന്നില്ലെങ്കിലും ആ ചിത്രത്തിലെ അഭിനയത്തോടെയാണ് നാഗചൈതന്യയും സാമന്തയും തെലുങ്കരുടെ ഇഷ്ടജോഡിയായി മാറിയത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലും വിവാഹത്തിലുമെത്തി. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച തൃഷയുടെ പുതിയ ചിത്രം 96 ആണ്.
കഴിഞ്ഞ ദിവസം 96 സിനിമയിലെ വിജയ് സേതുപതിയുടെയും തൃഷയുടെയും അഭിനയം കണ്ട് സാമന്ത ട്വിറ്ററില്‍ തന്റെ ആസ്വാദനാനുഭവം പങ്കുവെച്ചിരുന്നു. “ദൈവമേ! എന്തൊരു പെര്‍ഫോമന്‍സ്! അത്രയേറെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുളള കഥാപാത്രം, നിങ്ങള്‍ എത്ര മനോഹരമാക്കിയെന്ന് പറയാന്‍ വാക്കുകളില്ല. അഭിനയത്തിലെ മാസ്റ്റര്‍ ക്ലാസ്സ്!” എന്നാണ് സിനിമ കണ്ട് സാമന്ത ട്വിറ്ററില്‍ കുറിച്ചത്. ഈ കുറിപ്പിന് പിന്നാലെയാണ് ആരാധകന് റീമേക്കില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചത്.
’96 തെലുങ്കില്‍ റീമേക്ക് ചെയ്യുന്നു, തൃഷയുടെ വേഷം നിങ്ങള്‍ ചെയ്യുമെന്നു കേട്ടു, ശരിയാണോ?’ എന്ന് ചോദ്യമുന്നയിച്ച ആരാധകനാണ് ’96 ഒരിക്കലും റീമേക്ക് ചെയ്യാന്‍ പാടില്ല’ എന്ന രസകരമായ മറുപടി താരം നല്‍കിയിരിക്കുന്നത്.
Post Your Comments