
താര വിവാഹങ്ങള്‍ എന്നും വാര്‍ത്തയാകാറുണ്ട്. ബോളിവുഡില്‍ വീണ്ടുമൊരു താര വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ആരാധകരുടെ പ്രിയ താരങ്ങളായ ദീപിക പദുക്കോണും രൺവീര്‍ സിങ്ങും നവംബറിൽ വിവാഹിതരാകുന്നു എന്ന വാർത്തകൾ കുറച്ചു നാളായി പ്രചരിക്കുന്നുണ്ട്. ഇറ്റലിയിൽ വെച്ചായിരിക്കും ഇവരുടെ വിവാഹം നടക്കുക എന്നാണ് സൂചനകൾ. എന്നാല്‍ ഈ വിവാഹ വാര്‍ത്തയ്ക്കൊപ്പം തന്നെ ദീപികയുടെ മുൻ കാമുകനും ബോളിവുഡ് നടനുമായ രൺബിർ കപൂറും ആലിയ ഭട്ടും ഉടൻ വിവാഹിതരാകുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു.
ഈ രണ്ടു താരങ്ങളും തങ്ങളുടെ വിവാഹത്തെക്കുറിച്ച് തുറന്നു പറയുകയാണ്. സ്റ്റാർ വേൾഡ് ചാനലിൽ കരൺ ജോഹർ നടത്തുന്ന ചാറ്റ് ഷോയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് ഇരുവരും വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. നിങ്ങളിൽ ആരാകും ആദ്യം വിവാഹം കഴിക്കുക എന്ന ചോദ്യത്തിന് ഇരുവരും പരസ്പരം കൈചൂണ്ടുകയാണ് ചെയ്തത്. അതൊരു കള്ളമല്ലേ എന്നായി കരൺ ജോഹറിൻറെ അടുത്ത ചോദ്യ. വലിയ കള്ളമാണ് എന്നായിരുന്നു ആലിയയുടെ ഉത്തരം.
Post Your Comments