ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച 20 കാരിയായ മോഡലിനെ 19 കാരന് കൊലപ്പെടുത്തി. അതിനു ശേഷം മൃതദേഹം പെട്ടിയിലാക്കി വഴിയിലുപേക്ഷിച്ചു. മോഡല്‍ മാന്‍സി ദീക്ഷിതാണ് കൊല്ലപ്പെട്ടത്.
വിദ്യാര്‍ത്ഥിയായ മുസമ്മില്‍ സയിദ് സംഭവത്തില്‍ അറസ്റ്റിലായി. മുംബൈയിലെ അന്ധേരിയിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പോലീസുകാരുടെ വാക്കുകള്‍ ഇങ്ങനെ.. കൊലപാതകം നടന്ന ദിവസം മുസമിൽ ദീക്ഷിത് നഗറിലെ തന്റെ വീട്ടിലേക്ക് മാൻസിയെ വിളിച്ചുവരുത്തുകയായിരുന്നു. അന്ധേരിയിലെ മിലന്ത് നഗറിലുള്ള സയ്യിദിന്റെ വീട്ടില്‍ എത്തിയ മാന്‍സിയെ സയ്യിദ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ മാന്‍സി എതിര്‍ത്തതോടെ സ്റ്റൂള് ഉപയോഗിച്ച് സയ്യിദ് മാന്‍സിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം മാന്‍സിയെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവള് ബോധരഹിതയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവര്‍ അറിയും മുമ്പ് കയര്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു. പിന്നീട് ഒരു ടാക്സി കാര്‍ ബുക്ക് ചെയ്ത് മാന്‍സിയുടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് സയ്യിദ് മൊഴി നല്കി
Post Your Comments