
മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ പോരാടുമെന്നു വീണ്ടും വ്യക്തമാക്കി നടി പാര്‍വതി. സൂപ്പര്‍ താരങ്ങള്‍ അടങ്ങുന്ന അമ്മ സംഘടനയ്ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചത്തിന്റെ പേരില്‍ ഡബ്യുസിസിയിലെ അംഗങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുന്നുണ്ടെന്ന് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിൽ പാര്‍വതി പറഞ്ഞു. തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ ബോളിവുഡ് താരങ്ങള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നില്ല. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല അവസ്ഥ.
പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ.. ”ബോളിവുഡില്‍ സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് മുന്നോട്ട് വരുന്നുണ്ട്. അസൂയ തോന്നുന്നു. കാരണം അവര്‍ക്ക് തുറന്നു പറച്ചിലിലൂടെ അവസരങ്ങള്‍ നഷ്ടമാവുന്നില്ല. നിങ്ങളുടെ ജോലി നഷ്ടപ്പെടില്ലെന്ന ഉറപ്പ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്നു. എന്നാല്‍ കേരളത്തിലെ അവസ്ഥ വ്യത്യസ്തമാണ്. ഡബ്യുസിസി അംഗങ്ങളായ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഞങ്ങളോട് സംസാരിക്കുന്നതില്‍ നിന്നു പോലും മറ്റുള്ളവര്‍ക്ക് വിലക്കുണ്ട്.. ഫാന്‍സ് അസോസിയോഷനുകള്‍ ഗുണ്ടാ സംഘങ്ങളായി മാറി കൊണ്ടിരിക്കുകയാണ്. എതിര്‍ത്ത് സംസാരിച്ചാല്‍ എന്തും സംഭവിക്കാം. ഞങ്ങളും ഞങ്ങളുടെ വീട്ടുകാരും ഭയന്നാണ് കഴിയുന്നത്. ചിലപ്പോള്‍ അവര്‍ നമ്മുടെ വീട് വരെ അഗ്നിക്കിരയാക്കപ്പെട്ടെന്നു വരാം.”
Post Your Comments