മലയാളത്തില്‍ ഏറ്റവും അധികം പ്രേക്ഷക പ്രീതി നേടിയ പരമ്പരകളില്‍ ഒന്നായിരുന്നു പരസ്പരം. ദീപ്തി ഐപിഎസിന്റെ കുടുംബ കഥ പറഞ്ഞ ഈ സീരിയല്‍ അഞ്ചു വര്‍ഷത്തെ പ്രക്ഷേപണത്തിനു പിന്നാലെ അവസാനിച്ചിരിക്കുകയാണ്. ഈ പരമ്പരയിലൂടെ ദീപ്തിയായി എത്തിയ ഗായത്രിയും സൂരജിനെ അവതരിപ്പിച്ച വിവേക് ഗോപനും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. മിനി സ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേയ്ക്കും ഇരുവരും ചുവടു വയ്ക്കുകയും ചെയ്തു. എന്നാല്‍ പരമ്പര അവസാനിപ്പിച്ചതിന്റെ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് വിവേക്.
താരങ്ങളുടെ തിരക്ക് കാരണമാണോ പരസ്പരം അവസാനിപ്പിച്ചത്, അത്തരത്തില്‍ ചില പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ഒരു ചാനല്‍ ഷോയില്‍ റിമി ടോമി ചോദിച്ചപ്പോഴാണ് അക്കാര്യത്തെക്കുറിച്ച് താരം പറയുന്നത്. ”സത്യത്തില്‍ അത് തന്നെയായിരുന്നു കാരണം. താനുള്‍പ്പടെ പരമ്പരയിലെ മൂന്ന് താരങ്ങള്‍ക്ക് തിരക്ക് കൂടുകയായിരുന്നു. അപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് സംവിധായകനോട് സംസാരിച്ചത്”.
പരമ്പരയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ഗായത്രിയും വിവേകും സിനിമകളിലും അഭിനയിച്ചത്. ട്രോളര്‍മാരും ഈ മുഹൂര്‍ത്തം ആഘോഷമാക്കി മാറ്റിയിരുന്നു. മമ്മൂട്ടിയോടൊപ്പം മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചുവെന്നും തനിക്ക് ലഭിച്ച മികച്ച അവസരങ്ങളായിരുന്നു അവയെന്നും വിവേക് പറയുന്നു
Post Your Comments