ദിലീപ് വിഷയത്തിൽ താര സംഘടനയായ അമ്മ വിവാദത്തിൽ ആകുകയാണ്. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി നൽകാതെ ആരോപണ വിധേയനായ ദിലീപിനെ സംരക്ഷിക്കാനാണ് ‘അമ്മ ശ്രമിക്കുന്നതെന്ന് ആരോപിച്ചും ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ചും പ്രതിഷേധവുമായി വനിതാ കൂട്ടായ്മ രംഗത്ത് എത്തിയിരുന്നു. ശനിയാഴ്ച വനിതാ സംഘടനയിലെ താരങ്ങൾ നടത്തിയ വാർത്താ സമ്മേളനത്തിന് മറുപടിയുമായി ജഗദീഷും സിദ്ധിഖും രംഗത്ത് എത്തിയത് അമ്മയിലെ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്.
സിദ്ധിഖിനെ തള്ളി ജഗദീഷ് രംഗത്ത് എത്തി. താനാണ് അമ്മയുടെ വക്താവ് എന്നും പ്രസിഡന്റ് മോഹൻലാലിൻറെ അറിവോടെയാണ് താൻ പത്രക്കുറിപ്പ് ഇറക്കിയതെന്നും ജഗദീഷ് പറഞ്ഞതോടെ അമ്മയിൽ ചേരി തിരിഞ്ഞു പ്രശ്നങ്ങൾ ശക്തമായിക്കഴിഞ്ഞു എന്ന് സൂചന. കൂടാതെ ദിലീപിനെ സംരക്ഷിക്കാനാണ് സിദ്ധിഖ് ശ്രമിക്കുന്നതെന്നും അതിനായി സംഘടനയെ ഉപയോഗിക്കുകയാണെന്നും വിമർശനം. ദിലീപിനെ അനുകൂലിച്ചും നടിമാരെ വിമർശിച്ചും രംഗത്ത് എത്തിയ സിദ്ധിഖ് നടത്തുന്നത് ഇരട്ട താപ്പ് ആണെന്ന് ആർക്കും മനസിലാകും. കൊച്ചിയിൽ നടത്തി ആക്രമിക്കപ്പെട്ട സമയത്ത് നടൻ സിദ്ധിഖ് നൽകിയ മൊഴി പുറത്ത്.
പീഡനത്തിനിരയായ നടിക്ക് ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് നടിയെ ആക്രമിച്ച കേസില്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ സിദ്ദിഖ് പറയുന്നു . എന്നാൽ ആക്രമണത്തിനിരയായ നടിക്ക് ദിലീപ് അവസരങ്ങള്‍ നിഷേധിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു സിദ്ദീഖിന്റെ മറുപടി മറിച്ചായിരുന്നു. നടിയും ദിലീപും തമ്മിലുള്ള തര്‍ക്കത്തില്‍ താന്‍ ഇപെട്ടിരുന്നുവെന്ന് സിദ്ദിഖ് സമ്മതിച്ചിരുന്നു. എന്നാല്‍ നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെങ്കില്‍ അതിനു കാരണക്കാരനാരെന്ന് തുറന്നു പറയണമെന്നായിരുന്നു തിങ്കളാഴ്ച്ച നടന്ന പത്രസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞത്.
ദിലീപും പീഡനത്തിനിരയായ നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്ന് മൊഴിയില്‍ പറയുന്നു. ദിലീപിന്റെ ഇടപെടല്‍ മൂലം ഒട്ടേറെ അവസരങ്ങള്‍ നഷ്ടമായതായി പീഡനത്തിനിരയായ നടിയും തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് ദിലീപിനോട് സംസാരിച്ചപ്പോള്‍, അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ ഇക്ക ഇടപെടരുതെന്നുമാണ് ലഭിച്ച മറുപടിയെന്നും സിദ്ദീഖിന്റെ മൊഴിയില്‍ പറയുന്നു. ദിലീപ് അവസരങ്ങള്‍ നിഷേധിച്ചുവെന്ന ആക്രമിക്കപ്പെട്ട നടിയുടേയും ഡബ്ലുസിസി അംഗങ്ങളുടേയും ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സിദ്ദീഖിന്റെ മൊഴി.
കൂടാതെ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാതെ ഒഴിഞ്ഞു മാറാനാണ് സിദ്ധിഖ് ശ്രമിച്ചത്.
Post Your Comments